യു.കെ: ഓട്ടോ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം, പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു

ലണ്ടന്‍: ഈ സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് ‘ഓട്ടോ’ ആഞ്ഞടിച്ചതോടെ വടക്കന്‍ സ്‌കോട്ട്‌ലന്‍ഡിലെ ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത്. സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്കുകള്‍ (എസ്എസ്ഇഎന്‍) തങ്ങളുടെ എഞ്ചിനീയര്‍മാര്‍ വെള്ളിയാഴ്ച 35,000-ലധികം ഉപഭോക്താക്കളെ കണക്റ്റ് ചെയ്തു എന്ന് അറിയിച്ചു. ശനിയാഴ്ച ശൃംഖല പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കും. പ്രധാന ബാധിത പ്രദേശങ്ങളിലേക്ക് മൊബൈല്‍ ഫുഡ് വാനുകള്‍ വിന്യസിച്ചിട്ടുണ്ട്, കൂടാതെ 8 മുതല്‍ ചൂടുള്ള ഭക്ഷണവും പാനീയങ്ങളും നല്‍കും. കനത്ത കാറ്റില്‍ മരങ്ങള്‍ വീഴുകയും നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മൈലില്‍ കൂടുതലായി രേഖപ്പെടുത്തി, കെയര്‍ന്‍ഗോം പര്‍വതത്തില്‍ കാറ്റ് 120 മൈല്‍ വരെ എത്തി. ട്രെയിനുകള്‍, ബസുകള്‍, ഫെറി സര്‍വീസുകള്‍ എന്നിവ വൈകുകയോ റദ്ദാക്കുകയോ ചെയ്തു, മരങ്ങള്‍ വീണതുമൂലം അബര്‍ഡീന്‍ഷെയറിലെ പല റൂട്ടുകളും സ്തംഭിച്ചു. കനത്ത മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ സാധ്യമാകുന്നവര്‍ ഡ്രൈവിംഗ് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. യാത്ര അനിവാര്യമാണെങ്കില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്ത് വേഗത കുറഞ്ഞ് സഞ്ചരിക്കാനോ, ഫോഗ് ലൈറ്റ് ഉപയോഗിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. നോര്‍ത്ത് സീ തീരത്ത് കെട്ടിടങ്ങള്‍ക്കും, മറ്റ് വസ്തുവകള്‍ക്കും കേടുപാട് സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. റോഡ്, റെയില്‍, ഫെറി ഗതാഗതവും ബാധിക്കപ്പെടും.

Next Post

ഒമാന്‍: ഒമാനില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

Mon Feb 20 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ടു വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സുകളെ പ്രതിരോധിക്കുന്ന ഡയറക്‌ടറേറ്റ് ജനറലാണ് രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്. മോര്‍ഫിന്‍, മയക്കുമരുന്ന് ഗുളികകള്‍, ക്രിസ്റ്റല്‍ മെത്ത് എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!