ഒമാന്‍: ഒമാനില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

ഒമാനില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ടു വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സുകളെ പ്രതിരോധിക്കുന്ന ഡയറക്‌ടറേറ്റ് ജനറലാണ് രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്.

മോര്‍ഫിന്‍, മയക്കുമരുന്ന് ഗുളികകള്‍, ക്രിസ്റ്റല്‍ മെത്ത് എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ മക്കളെ കൊലപ്പെടുത്തി തമിഴ്നാട് സ്വദേശി ജീവനൊടുക്കി

Mon Feb 20 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ മക്കളെ കൊലപ്പെടുത്തി തമിഴ്നാട് സ്വദേശി ജീവനൊടുക്കി. രണ്ട് മക്കളെ കൊന്ന് ശേഷം ഇവര്‍ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നു. ഫഹാഹീല്‍ സൂഖ് അല്‍ ‍സബാഹിലെ താമസ കെട്ടിടത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.പൊലീസ് ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മക്കള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. കുവൈത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

You May Like

Breaking News

error: Content is protected !!