ഒമാന്‍: തുര്‍ക്കിയയിലെ ഭൂകമ്ബം ഒമാനി പൗരന്മാര്‍ സുരക്ഷിതരെന്ന് അധികൃതര്‍

മസ്കത്ത്: തുര്‍ക്കിയയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഒമാനി പൗരന്മാര്‍ ഇല്ലെന്ന് തുര്‍ക്കിയയിലെ ഒമാന്‍ എംബസിയുടെ ചുമതലയുള്ള കൗണ്‍സിലര്‍ ഇബ്രാഹിം ബിന്‍ സുലൈമാന്‍ പറഞ്ഞു.

തുര്‍ക്കിയയിലുണ്ടായിരുന്ന നിരവധി പേരെ തുടക്കത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അവരെ ഇപ്പോള്‍ ഫോണില്‍ ലഭ്യമാണ്. തുര്‍ക്കിയ പൗരനെ വിവാഹം കഴിച്ച്‌ ഇസ്‌കെന്‍ഡറുണ്‍ മേഖലയില്‍ താമസിക്കുന്ന ഒമാനി യുവതി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

ഏത് സഹായത്തിനോ അന്വേഷണത്തിനോ എംബസിയുടെ 90 (539) 934 63 64, 90 (539) 934 63 66, 90 (312) 4910940, 90 (312) 499094 312) 4910944 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

സിറിയ, തുര്‍ക്കിയ, സൈപ്രസ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളെ ബാധിച്ച ഭൂകമ്ബത്തില്‍ ഒമാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ഡോ. ബശ്ശാര്‍ അല്‍ അസദിനും തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അനുശോചന സന്ദേശങ്ങളും അയച്ചു.തെക്കു കിഴക്കന്‍ തുര്‍ക്കിയ-സിറിയന്‍ അതിര്‍ത്തിയില്‍ കരമന്‍മറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ ഇരുരാജ്യങ്ങളിലുമായി മൂവായിരത്തിലേറെ പേരാണ് മരിച്ചത്. തുര്‍ക്കിയ, സിറിയന്‍ പ്രസിഡന്റുമാരുമായി സുല്‍ത്താന്‍ സംസാരിച്ചു

മസ്കത്ത്: ഭൂകമ്ബത്തെ തുടര്‍ന്ന് തുര്‍ക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍, സിറിയന്‍ പ്രസിഡന്റ് ഡോ. ബശ്ശാര്‍ അല്‍ അസദ് എന്നിവരുമായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഫോണില്‍ സംസാരിച്ചു. ആത്മാര്‍ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഒമാന്റെ ഐക്യദാര്‍ഢ്യം അറിയിച്ച സുല്‍ത്താന്‍, പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

Next Post

കുവൈത്ത്: കുവൈത്ത് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കം

Thu Feb 9 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് (കെഎന്‍ജി ) ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിയമന നടപടികള്‍ ആരംഭിച്ചു. ഇതാദ്യമായാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കാക്കനാട്ട് കഴിഞ്ഞ ദിവസം ആരംഭിച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഈ 10 […]

You May Like

Breaking News

error: Content is protected !!