
കുവൈത്ത് സിറ്റി: ഏതാനും പ്രവാസികള്‍ റോഡരികില്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കര്‍ശന നടപടിയുമായി അധികൃതര്‍.
വീഡിയോയില്‍ കാണുന്നവരെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
