കുവൈത്ത്: കുവൈത്ത് വിടുന്നവരില്‍ ഇന്ത്യക്കാര്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഇന്ത്യക്കാര്‍ വന്‍തോതില്‍ വിട്ടുപോകുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ 1,53,000 ഇന്ത്യക്കാര്‍ കുവൈത്തില്‍നിന്ന് തിരികെ പോയതായി നാഷനല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ സാമ്ബത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.കുവൈത്തിലെ മൊത്തം ഇന്ത്യന്‍ സമൂഹത്തിന്‍റെ 15 ശതമാനത്തോളം വരുമിത്‌. ഈജിപ്തില്‍നിന്നുള്ളവരും കൂടുതലായി കുവൈത്തില്‍നിന്ന് വിട്ടുപോകുന്നുണ്ട്.

കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ വിദേശികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 3,82,000ത്തിലധികം പേര്‍ രാജ്യം വിട്ടു. ഇതോടെ രാജ്യത്ത് 11.4 ശതമാനം വിദേശികള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ വിദേശ ജനസംഖ്യയില്‍ 22 ശതമാനം ഉണ്ടായിരുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 19 ശതമാനമായാണ് കുറഞ്ഞത്.

സമാന രീതിയില്‍ ഈജിപ്തുകാരുടെ എണ്ണവും ഒരു ശതമാനം കുറഞ്ഞ് 14 ശതമാനമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോവിഡിനുശേഷം നിരവധി ഇന്ത്യക്കാര്‍ പ്രവാസം അവസാനിപ്പിക്കുകയോ കുവൈത്തില്‍നിന്ന് മറ്റു നാടുകളിലേക്ക് മാറുകയോ ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും എണ്ണത്തിലെ കുറവിന് കാരണമായിട്ടുണ്ടാകാം. അതേസമയം, ഗാര്‍ഹിക മേഖലയില്‍ വിദേശികളുടെ എണ്ണം വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടി.

2017ല്‍ 20 ശതമാനം ഉണ്ടായിരുന്നത് 23.6 ശതമാനമായാണ് വര്‍ധിച്ചത്. എന്നാല്‍ നിര്‍മാണം, ചില്ലറ വ്യാപാരം, ഉല്‍പാദനം തുടങ്ങിയ മേഖലകളില്‍ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതേസമയം, കുവൈത്ത് ജനസംഖ്യ 1.8 ശതമാനം വര്‍ധിച്ച്‌ 44.6 ലക്ഷം എത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Next Post

യു.കെ: ഭിന്നത തുടരുന്നു ഹാരിയും മേഗനും ക്രിസ്മസ് ആഘോഷിക്കാന്‍ രാജകുടുംബത്തിലെത്തില്ല

Sun Oct 30 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും രാജകുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ഹാരി രാജകുമാരന്റെ ഓര്‍മ പുസ്തകം പുറത്തിറങ്ങാനിരിക്കെ പിതാവും ബ്രിട്ടന്റെ പുതിയ രാജാവുമായി ചാള്‍സ് മൂന്നാമന്റെ ക്ഷണം ദമ്ബതികള്‍ നിരസിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 ജനുവരി 10നാണ് ഹാരിയുടെ ഓര്‍മപുസ്‌തകം പുറത്തിറങ്ങുക. ‘സ്പെയര്‍’ എന്നാണ് പുസ്‌തകത്തിന്റെ പേര്. രാജകുടുംബവും ഹാരി രാജകുമാരനും […]

You May Like

Breaking News

error: Content is protected !!