ഒമാന്‍: ഒമാനില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നു 42 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മസ്കറ്റ്: ഒമാനില്‍ ക്ലോറിന്‍ വാതകം ചോര്‍ന്ന് 42 പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വടക്കന്‍ ബാത്തിനയിലെ മുവൈലിഹ് വ്യവസായ മേഖലയിലെ ഒരു കമ്ബനിയില്‍ സിലിണ്ടറില്‍ സംഭരിച്ചിരുന്ന ക്ലോറിന്‍ വാതകമാണ് ചോര്‍ന്നത്. ശ്വാസ തടസംം അനുഭവപ്പെട്ട 42 പേരെ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലുള്ളവരില്‍ ചിലരുടെ നില ഗുരുതരമാണ്. വാതക ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോറിറ്റിയും അറിയിച്ചു. ചോര്‍ച്ചയുണ്ടായ സിലിണ്ടര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ നടപടിക്രമങ്ങള്‍ കര്‍ശനമായും പാലിക്കണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Next Post

കുവൈത്ത്: പ്രവാസികള്‍ തെരുവില്‍ ഏട്ടുമുട്ടുന്ന വീഡിയോ വൈറല്‍ - പിടിയിലായവരെ നാടുകടത്തും

Tue May 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഏതാനും പ്രവാസികള്‍ റോഡരികില്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കര്‍ശന നടപടിയുമായി അധികൃതര്‍. വീഡിയോയില്‍ കാണുന്നവരെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ […]

You May Like

Breaking News

error: Content is protected !!