യു.കെ: യൂറോപ്പിലാകെ കത്തിപടരുന്ന വാക്‌സിന്‍ വിരുദ്ധതയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഭീഷണി

ലണ്ടന്‍: യൂറോപ്പിലാകെ കത്തിപടരുന്ന വാക്‌സിന്‍ വിരുദ്ധതയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഭീഷണി. ഓസ്ട്രിയയിലും നെതര്‍ലന്റിലും വന്‍ സമരങ്ങളാണ് തെരുവില്‍ നടക്കുന്നത്.

ഓസ്ട്രിയയില്‍ തീവ്ര വലതുകക്ഷിയാണ് സര്‍ക്കാരിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. യൂറോപ്പിലാകെ പടരുന്ന കൊവിഡിന്റെ പുതിയ തരംഗത്തെ തുടര്‍ന്ന് പലയിടത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ഇതിനെതിരെയാണ് പ്രക്ഷോഭങ്ങള്‍. ഒപ്പം വാക്‌സിനേഷന്‍ വിരുദ്ധ ക്യാമ്ബയിനും ശക്തമാണ്. ഇതോടെ എന്ത് വന്നാലും നിയന്ത്രണങ്ങള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് രണ്ട് രാജ്യങ്ങളും. തെരുവിലിറങ്ങിയവര്‍ പോലീസിന് നേരെ കല്ലേറ് അടക്കം നടത്തുന്നത് ഭയപ്പെടുത്തുന്നതാണ്.

നെതര്‍ലന്റില്‍ ശരിക്കും കലാപാന്തരീക്ഷമാണ് ഉള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങളാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ നിയമം കൈയ്യിലെടുത്തിരിക്കുകയാണ്. പോലീസിനെ കല്ലേറ മാത്രമല്ല, ചില സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും വരെ എറിഞ്ഞു. ഹേഗാണ് പ്രക്ഷോഭ ഭൂമിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകാരികളുമായി പോലീസ് ഏറ്റുമുട്ടല്‍ വരെ നടത്തി. ഇവര്‍ക്കെതിരെ ജലപീരങ്കി പോലീസ് പ്രയോഗിച്ചു. അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. നെതര്‍ലെന്റ്‌സിലെ ബൈബിള്‍ ബെല്‍റ്റായി അറിയപ്പെടുന്ന ഉര്‍ക്ക് ടൗണിലും ലിമ്ബുര്‍ഗ് പ്രവിശ്യയിലെ നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള രോഷത്തില്‍ രണ്ട് ഫുട്‌ബോള്‍ മത്സരങ്ങളാണ് ആരാധകര്‍ തടസ്സപ്പെടുത്തിയത്. ഇത് കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു നടത്തിയത്. അല്‍ക്കമാറില്‍ നടന്ന ഫസ്റ്റ് ഡിവിഷന്‍ മത്സരവും അല്‍മെലോയില്‍ നടന്ന എസെഡ്-എന്‍ഇസി-ഹെറാക്ലസ്-ഫോര്‍ച്ചുണ സിറ്റാര്‍ഡ് എന്നിവയുടെ മത്സരവുമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. റോട്ടര്‍ഡാമില്‍ കഴിഞ്ഞ ദിവസം പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഭയങ്കരമായ അക്രമങ്ങളാണ് നടന്നതെന്ന് റോട്ടര്‍ഡാം മേയര്‍ പറഞ്ഞിരുന്നു. റോട്ടര്‍ഡാമില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. 51 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Next Post

കുവൈത്ത്: തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി മാന്‍പവര്‍ അതോറിറ്റി ഓട്ടോമേറ്റഡ് സംവിധാനം പുനഃരാരംഭിക്കുന്നു

Tue Nov 23 , 2021
കുവൈറ്റ് സിറ്റി: വിസാക്കച്ചവടം തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനായി കുവൈറ്റിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി മാന്‍പവര്‍ അതോറിറ്റി ഓട്ടോമേറ്റഡ് സംവിധാനം പുനഃരാരംഭിക്കുന്നു. പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. തൊഴില്‍ അനുമതി രേഖ, വിസ, വിസ നല്‍കുന്ന സ്ഥാപനം, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം, വിസാക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ ഇതുവഴി വിവരം ലഭിക്കും. ഓട്ടോമേറ്റഡ് സംവിധാനം […]

You May Like

Breaking News

error: Content is protected !!