യു.എസ്.എ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരുവട്ടം കൂടി മത്സരിക്കാന്‍ ജോ ബൈഡന്‍

അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി മത്സരിക്കാന്‍ ഉറച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍.

വൈറ്റ് ഹൗസിലെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച്‌ അടുത്താഴ്ച തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
80 വയസ്സുള്ള ജോ ബൈഡന്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. മറ്റൊരു ടേം കൂടെ തുടരാനുള്ള തന്റെ ഉദ്ദേശ്യം ബൈഡന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രഖ്യാപനമുണ്ടായില്ല.
മിഡ് ടേം തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ ശക്തമായ പ്രകടനത്തിന്റെ ആവേശം ഉള്‍ക്കൊണ്ടാണ് വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ബൈഡനെ പ്രേരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തി കഴിഞ്ഞു.ബൈഡന്റ 2019 പ്രഖ്യാപനത്തിന്റെ വാര്‍ഷികമായ ഏപ്രില്‍ 25 നായിരിക്കും പുതിയ പ്രഖ്യാപനം ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.ഇതില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചു.

Next Post

യുകെ: സ്‌കൂളുകളില്‍ ഹൈന്ദവ വിരുദ്ധ വികാരം ശക്തം, മുസ്ലിം വിദ്യാര്‍ഥികള്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Fri Apr 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെ സ്‌കൂളുകളില്‍ ഹിന്ദു വിരുദ്ധ വിദ്വേഷം കടുത്ത നിലയിലെന്ന് ഹെന്‍ട്രി ജാക്സണ്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഹിന്ദു വിദ്യാര്‍ത്ഥികളും, ഇവരുടെ കുടുംബങ്ങളും യുകെയില്‍ കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുകെയിലെ ഹൈന്ദവ വിദ്വേഷം പരിശോധിക്കുന്ന ആദ്യത്തെ പഠനമാണ് ഇത്. സര്‍വ്വെയില്‍ പങ്കെടുത്ത 51% രക്ഷിതാക്കളാണ് ഹിന്ദുവിരുദ്ധ വിദ്വേഷത്തിന്റെ അനുഭവങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!