കുവൈത്ത്: സ്ഥിതിവിവരക്കണക്ക് സ്വദേശി കുടുംബത്തിന് മൂന്ന് കാറെങ്കില്‍ പ്രവാസിക്ക് ഒന്ന്

കുവൈത്ത് സിറ്റി: രാജ്യത്തെ ഓരോ കുവൈത്തി കുടുംബത്തിനും ശരാശരി മൂന്ന് കാറുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. പ്രവാസികുടുംബങ്ങള്‍ക്ക് ഭൂരിപക്ഷത്തിനും ഒരു കാറുണ്ടെന്നും സര്‍ക്കാര്‍ കണക്ക് ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓരോ 100 കുവൈത്ത് കുടുംബത്തിനും 288 കാര്‍ ഉണ്ടെന്ന് ഗതാഗത മാര്‍ഗങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് കാണിക്കുന്നു. അതേസമയം ഓരോ 100 പ്രവാസി കുടുംബത്തിനും 98 കാറാണുള്ളത്. 100 പ്രവാസി കുടുംബത്തിന് 22 മോട്ടോര്‍ സൈക്കിളുകള്‍ ഉള്ളപ്പോള്‍, 100 സ്വദേശി കുടുംബത്തിന് ഏകദേശം ആറ് മോട്ടോര്‍ സൈക്കിള്‍ ഉണ്ട്. ഓരോ 100 കുവൈത്ത് കുടുംബത്തിനും എ.ടി.വികള്‍, ട്രെയിലറുകള്‍, കാരവനുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചിലധികം ഗതാഗത മാര്‍ഗങ്ങള്‍ സ്വന്തമായുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Post

യു.കെ: യുകെയില്‍ പ്രശസ്തമായ എപ്സോം കോളേജിന്റെ പ്രിന്‍സിപ്പാളും ഭര്‍ത്താവും മകളും ദുരൂഹ മരിച്ച നിലയില്‍

Tue Feb 7 , 2023
Share on Facebook Tweet it Pin it Email കോളേജ് പ്രിന്‍സിപ്പാള്‍ എമ്മ പാറ്റിസണ്‍ (45), ഭര്‍ത്താവ് ജോര്‍ജ്ജ് (39), അവരുടെ ഏഴു വയസ്സുള്ള കുട്ടി ലെറ്റി എന്നിവരുടെ മൃതദേഹങ്ങള്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്ത് ഞായറാഴ്ച്ച ഉച്ചക്ക് 1.10 ഓടെ കാണപ്പെടുകയായിരുന്നു. സറേ പോലീസ് പറയുന്നത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതില്‍ മൂന്നാമതൊരാള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ്. കഴിഞ്ഞ അഞ്ച് മാസക്കാലമായിട്ടാണ് എമ്മ പാറ്റിസണ്‍ ഹെഡ് ടീച്ചര്‍ ആയി […]

You May Like

Breaking News

error: Content is protected !!