കുവൈത്ത് സിറ്റി: ആരോഗ്യം ഒഴികെയുള്ള എല്ലാ മേഖലകളും സ്വദേശിവത്കരിക്കാന്‍ കുവൈത്ത്. ആരോഗ്യം ഒഴികെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ ജോലിയിലുള്ള വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതു നിര്‍ത്താന്‍ കുവൈത്ത് തിരുമാനമെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതിരോധം, വാണിജ്യം, നിയമം, ശാസ്ത്രം, എന്‍ജിനീയറിങ്, വിദ്യാഭ്യാസം, ഫൊറന്‍സിക്, കായികം, പരിശീലനം, കൃഷി, അക്വാകള്‍ചര്‍, സാമ്ബത്തികം തുടങ്ങി 22 മേഖലകളിലാണ് തുടക്കത്തില്‍ സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുക. നിലവില്‍ വീസ കാലാവധി തീരുന്നത് അനുസരിച്ച് സ്വദേശികളെ നിയമിക്കുന്ന രീതിയാണു സ്വീകരിക്കുക.