ഇന്ത്യ-പാക് മത്സരത്തിന് ശേഷം കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ചണ്ഡിഗഢ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് ശേഷം കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടന്നതായി പരാതി.പഞ്ചാബിലെ സംഗ്രൂരില്‍ ഭായ് ഗുര്‍ദാസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.

വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറികളും തച്ചുതകര്‍ത്തു. പോലീസ് സംഘം കോളേജില്‍ എത്തിയതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതിന്റെയും അവരുടെ ഹോസ്റ്റല്‍ മുറികളും സാധനങ്ങളും തകര്‍ത്തതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ വന്നവരാണ്. ഞങ്ങളും ഇന്ത്യക്കാരാണ്. പ്രധാനമന്ത്രി ഇതിനെ കുറിച്ച്‌ എന്താണ് പറയുന്നത് – അക്രമത്തിനിരയായ വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു.ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ ഒരു കൂട്ടം ആക്രോശത്തോടെ ക്യാമ്ബസില്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Next Post

യു.എ.ഇ: വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വ് പകരാന്‍ ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കുന്നു

Tue Oct 26 , 2021
Share on Facebook Tweet it Pin it Email ദുബൈ: എക്‌സ്‌പോ 2020, ഐന്‍ ദുബൈ എന്നിവക്ക് പുറമെ ദുബൈയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ ഉണര്‍വ് പകരാന്‍ ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കുന്നു. ഇനിയുള്ള ആറു മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് എക്‌സ്‌പോക്കൊപ്പം ഗ്ലോബല്‍ വില്ലേജും ആസ്വദിക്കാം. സജീവമായ ദുബൈയുടെ വിനോദ സഞ്ചാരമേഖലയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കിയാണ് ഗ്ലോബല്‍ വില്ലേജിന്റെ വാതിലുകള്‍ തുറക്കുന്നത്. കഴിഞ്ഞ മാസം ദുബൈ സഫാരി […]

You May Like

Breaking News

error: Content is protected !!