യു.കെ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമുള്ള ഇന്ത്യന്‍ രത്‌നങ്ങളുടെ വിവരങ്ങള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം കൈയടക്കിവെച്ചിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വരത്‌നങ്ങളുടെയും ആഭരണങ്ങളുടെയും വിവരങ്ങളടങ്ങിയ പഴയരേഖ പുറത്തുവന്നു. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇന്ത്യാ ഓഫീസില്‍ നിന്നാണ് 1912-ലെ രേഖ കണ്ടെടുത്തത്. ദി ഗാര്‍ഡിയന്‍ പത്രം ‘കോസ്റ്റ് ഓഫ് ദി ക്രൗണ്‍ സീരീസ്’ എന്ന വാര്‍ത്താ പരമ്പരയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. മേയ് ആറിന് നടക്കുന്ന ചാള്‍സ് മൂന്നാമന്റെ കിരീടധാരണവുമായി ബന്ധപ്പെട്ടാണ് പരമ്പര തയ്യാറാക്കിയത്.

രേഖയില്‍നിന്ന് ലഭിച്ച 1837-ലെ ജേണലില്‍ പഞ്ചാബ് രാജാവ് രഞ്ജിത് സിങ്ങിന്റെ കുതിരകളുടെ അരപ്പട്ടയുടെ ഭംഗിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ മകന്‍ അധികാരത്തിലെത്തിയപ്പോള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ബലമായി കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്നാകാം അരപ്പട്ട ബ്രിട്ടനിലെത്തിയതെന്ന് പറയുന്നു. ഇത് ഇന്ന് ചാള്‍സ് മൂന്നാമന്റെ ആഭരണശേഖരത്തിലാണുള്ളത്. രഞ്ജിത് സിങ്ങിന്റെതന്നെ ശേഖരത്തിലുള്ള 224 വലിയ പവിഴക്കല്ലുകള്‍ അടങ്ങിയ പവിഴമാലയും ഇക്കൂട്ടത്തിലുണ്ട്.

Next Post

ഒമാന്‍: സമാധാന ചര്‍ച്ചക്കായി സൗദി, ഒമാന്‍ പ്രതിനിധികള്‍ യെമനില്‍

Mon Apr 10 , 2023
Share on Facebook Tweet it Pin it Email മനാമ: എട്ടു വര്ഷം നീണ്ട യെമന് സംഘര്ഷം അവസാനിപ്പിക്കാനുള്ള ചര്ച്ചകള്ക്കായി സൗദി, ഒമാന് പ്രതിനിധികള് യെമന് തലസ്ഥാനമായ സനയിലെത്തി. ഹൂതി സുപ്രീം പൊളിറ്റിക്കല് കൗണ്സില് പ്രസിഡന്റ് മഹ്ദി അല് മഷാത്തുമായി ഇവര് ചര്ച്ച നടത്തുമെന്ന് ഹൂതികളുടെ സബ വാര്ത്താ ഏജന്സി അറിയിച്ചു. സൗദി ഒമാന് സംഘത്തിന് ഞായറാഴ്ച സനായിലെ റിപ്പബ്ലിക്കന് കൊട്ടാരത്തില് മഹ്ദി മുഹമ്മദ് അല് മഷാത്ത് സ്വീകരണം […]

You May Like

Breaking News

error: Content is protected !!