സൗദി: ലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് 5,000 റിയാൽ പിഴ

ജിദ്ദ: രാജ്യത്തെ കച്ചവട സ്ഥാപനങ്ങളില്‍ ഡിസംബര്‍ നാലിന് ശേഷം ഇലക്‌ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവര്‍ക്ക് ആദ്യ ഘട്ടത്തില്‍ 5,000 റിയാല്‍ പിഴ ചുമത്തും.

കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് 10,000 റിയാലാണ് പിഴ. ഡിസംബര്‍ നാലിന് ശേഷം ഇതു കണ്ടെത്താന്‍ പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്‌സ് ആന്‍ഡ്​ കസ്​റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച്‌ ഡിസംബര്‍ നാലിനകം ഇലക്‌ട്രോണിക്‌സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക്​ ശേഷം പേന കൊണ്ടെഴുതിയ കടലാസ്​ ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല.

സ്ഥാപനങ്ങളിലെ ഇലക്‌ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ഇലക്‌ട്രോണിക് ബില്ലിങ് സംവിധാനം നടപ്പാക്കത്ത സ്ഥാപനങ്ങള്‍ക്ക്​ ആദ്യ തവണ 5,000 റിയാലാണ് പിഴ. വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ ഇരട്ടിക്കും. ഇലക്‌ട്രോണിക് ബില്ലിങ്ങില്‍ കൃത്രിമത്വം കാണിച്ചാല്‍ 10,000 റിയാലാണ്​ പിഴ. പിന്നീട് പിഴ ഇരട്ടിക്കുകയും ജയില്‍ ശിക്ഷക്ക് വരെ കാരണമാവുകയും ചെയ്യും

ഡിസംബര്‍ നാലിന് ശേഷം പരിശോധനക്ക് അതോറിറ്റി പ്രത്യേക സംഘത്തെ നിശ്ചയിക്കും. സെയില്‍സ്​ വാനുകളിലൂടെയുള്ള വില്‍പനക്കും ഇലക്‌ട്രോണിക് ബില്ലിങ്ങ്​ നിര്‍ബന്ധമാണ്. പുതിയ രീതി നടപ്പാകുന്നതോടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. നേരത്തെ മൂല്യവര്‍ധിത നികുതി (വാറ്റ്) ബില്ലിങ് സ്ഥാപനങ്ങളില്‍ നടപ്പാക്കിയിരുന്നു. വാറ്റ് കാണിക്കുന്ന ബില്ലിങ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 10,000 റിയാലാണ് കുറഞ്ഞ പിഴ. വാറ്റില്‍ കൃത്രിമത്വം കാണിച്ചാല്‍ കുറ്റത്തിനനുസരിച്ച്‌ 10 ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും.

Next Post

സൗദി: തൊഴില്‍ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് അനുമതി

Thu Nov 18 , 2021
Share on Facebook Tweet it Pin it Email ജിദ്ദ: തൊഴില്‍ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവര്‍ക്ക് സൗദിയില്‍ ജോലി ചെയ്യാനാകില്ല. സാങ്കേതികവും പ്രത്യേക കഴിവുകള്‍ ആവശ്യമായതുമായ മേഖലയിലാണ് സൗദി തൊഴില്‍ യോഗ്യതാ പരീക്ഷ തുടങ്ങിയത്. വിദേശത്ത്​ നിന്നുള്ളവര്‍ക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് […]

You May Like

Breaking News

error: Content is protected !!