കുവൈത്ത്: കല കുവൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജലീബ് എ യൂണിറ്റ് ടീം ജേതാക്കളായി

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മംഗഫ് സൗത്ത് ടീമിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ജലീബ് എ യൂണിറ്റ് ടീം ജേതാക്കളായി. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 32 ടീമുകളാണ് പങ്കെടുത്തത്.

അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റ് കല കുവൈറ്റ് മുതിര്‍ന്ന അംഗവും ലോക കേരള സഭ അംഗവുമായ ആര്‍.നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്‍റ് പി. ബി സുരേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ട്രഷര്‍ അജ്നാസ് മുഹമ്മദ്,കായിക വിഭാഗം സെക്രട്ടറി ജൈസണ്‍ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജനറല്‍ കണ്‍വീനര്‍ ഗോപി കൃഷ്ണന്‍ ഉദ്ഘാടന ചടങ്ങിന് നന്ദിരേഖപ്പെടുത്തി.

ജലീബ് എ ടീമിലെ ജിതിനെ മാന്‍ ഓഫ് ദ സീരീസായും, ഫൈനലിലെ താരമായും തെരഞ്ഞെടുത്തു. ജലീബ് എ ടീമിലെ സന്ദീപിനെ മികച്ച ബാറ്റ്സ്മാന്‍, ജലീബ് എ യൂണിറ്റിലെ തന്നെ സുബിനെ മികച്ച ബോളറുമായി തെരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സൗത്ത് ടീമിലെ ജോജുവും, മധുവും പ്രത്യേക അംഗീകാരവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജനറല്‍ സെക്രട്ടറി ജെ. സജി, പ്രസിഡന്‍റ് പി.ബി സുരേഷ് , ജോ: സെക്രട്ടറി ജിതിന്‍ പ്രകാശ് , കായിക വിഭാഗം സെക്രട്ടറി ജെയ്സണ്‍ പോള്‍, കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍, മേഖല പ്രസിഡന്‍റുമാര്‍ എന്നിവര്‍ സമ്മാനിച്ചു. റോണി, ദേവദാസ് എന്നീ അന്പയര്‍മാരാണ് ഫൈനല്‍ മത്സരം നിയന്ത്രിച്ചത്.

Next Post

കുവൈത്ത്: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

Mon Nov 21 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പിനെ ഉദ്ധരിച്ച്‌ കുവൈത്തി മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക. പിന്നീട് ഭാര്യാ – ഭര്‍ത്താക്കന്മാരെയും അതിന് ശേഷം മാതാപിതാക്കളെയും കുവൈത്തിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും. കുവൈത്ത് […]

You May Like

Breaking News

error: Content is protected !!