കുവൈത്തില്‍ രണ്ട് മില്യന്‍ ലിറിക്ക ഗുളികകളും 7000 കുപ്പി മദ്യവും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ഷുവൈഖ് തുറമുഖത്തുനിന്ന് വന്‍ ലഹരിവസ്തുക്കള്‍ പിടികൂടി. കണ്ടെയ്‌നറില്‍ ഒളിപ്പിച്ച രണ്ട് മില്യന്‍ ലിറിക്ക ഗുളികകളും 7474 കുപ്പി മദ്യവുമാണ് പിടിച്ചെടുത്തത്.

ഏഷ്യന്‍ രാജ്യത്തുനിന്ന് എത്തിയതാണ് ഇവ. സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു. രാജ്യത്തേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ലഹരിവസ്തുക്കള്‍ക്കെതിരെ രാജ്യത്ത് പരിശോധന തുടരുകയാണ്.

Next Post

യുകെ: 'ബ്രിട്ടൻ കെഎംസിസി' ഓൾ യു കെ മലയാളി ഫുട്‌ബോൾ ടൂർണമെന്റ് : നോർതേൺസിനു ‌ കിരീടം

Wed Oct 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര […]

You May Like

Breaking News

error: Content is protected !!