യുകെ: ‘ബ്രിട്ടൻ കെഎംസിസി’ ഓൾ യു കെ മലയാളി ഫുട്‌ബോൾ ടൂർണമെന്റ് : നോർതേൺസിനു ‌ കിരീടം

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം നോർതേൺസ് എഫ് സി വിന്നേഴ്‌സും, ടീം ഈഡൻസ് എഫ് സി റണ്ണേഴ്‌സും കരസ്ഥമാക്കി.

ബ്രിട്ടൻ കെഎംസിസി നേതാക്കളായ കരീം മാസ്റ്റർ, ഹസ്സൈനാർ കുന്നുമ്മൽ, സഫീർ എൻ കെ, സുബൈർ കോട്ടക്കൽ, ജൗഹർ, ഷുഹൈബ്, ശറഫുദ്ധീൻ, നൗഫൽ, സാജിദ്, റംഷീദ്, അജ്മൽ, നസീഫ്, മുനീർ റസൽ കോഴിക്കോട്, ഷുഹൈബ് കുറ്റ്യാടി, ബാസിം, നബീൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Next Post

റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയ വികസിപ്പിച്ച്‌ ശാസ്ത്രജ്ഞര്‍

Wed Oct 5 , 2022
Share on Facebook Tweet it Pin it Email മിനസോട്ട: സോഫ്റ്റ് റോബോട്ടുകളെ ഒരു ചെടിയെ പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയ വികസിപ്പിച്ച്‌ മിനസോട്ട സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ‘പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ്’ എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങള്‍, മനുഷ്യ ശരീരത്തിനുള്ളിലെ വിവിധയിടങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന സോഫ്റ്റ് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ഗവേഷകര്‍ക്ക് സാധിക്കും. പരുഷമായ […]

You May Like

Breaking News

error: Content is protected !!