
ഒമാനിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുസിഫിന് അപ്രതീക്ഷിതമായാണ് അയല്‍വാസിയായ കുട്ടിയുടെ തോക്കില്‍ നിന്നും വെടിയേറ്റത്. ശ്വാസനാളത്തിന് തൊട്ടടുത്ത് മില്ലിമീറ്റര്‍ അകലെ ഞരമ്ബുകളും രക്തക്കുഴലുകളുമുള്ള അതിസങ്കീര്‍ണ്ണമായ ശരീരഭാഗത്തായിരുന്നു
വെടിയുണ്ട കുടുങ്ങികിടന്നിരുന്നത് . ശസ്ത്രക്രിയ ഏറ്റെടുക്കാന്‍ പല ആശുപത്രികളും വിസ്സമ്മതിച്ചപ്പോള്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി യുസിഫിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
ഒമാനിലെ നിസ്‌വ നഗരത്തിലെ കടയുടമയായ അച്ഛനോടും അമ്മയുമൊപ്പമാണ് യുസിഫ് കൊച്ചിയിലെത്തിയത്. രക്ഷിതാക്കള്‍ കുട്ടിയെ രാജ്യത്തെ പല ആശുപത്രികളിലും കൊണ്ടുപോയിരുന്നുവെങ്കിലും വെടിയുണ്ടയുടെ സ്ഥാനം ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയാത്തവിധം അപകടസാധ്യതയുള്ളതിനാല്‍ ഒരു ആശുപത്രിയും അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുവാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സകള്‍ക്കായി യുസിഫിനെയും കുടുംബത്തെയും കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
“വെടിയുണ്ടയുടെ ഭാഗങ്ങള്‍ ശരീരഭാഗത്തില്‍ നിന്ന് വീണ്ടെടുക്കുന്നത് അപകടകരമായ പ്രക്രിയയാണ്. ശരീരത്തിന്റെ സെന്‍സിറ്റിവ് ഭാഗത്താണ് അതിന്റെ അവശിഷ്ടങ്ങളെങ്കില്‍ വീണ്ടെടുക്കല്‍ ശുപാര്‍ശ ചെയ്യില്ല. കാരണം അത് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കും. എന്നാല്‍ യുസിഫിന്റെ കാര്യത്തില്‍, സിടി സ്കാനിംഗില്‍, കഴുത്തിന് മുന്നില്‍, ശ്വാസനാളത്തിലെ തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നും മില്ലിമീറ്റര്‍ അകലെ വളരെ മാരകമായ നിലയിലായിരുന്നു വെടിയുണ്ട എന്ന് മനസ്സിലായി .ഏതെങ്കിലും തരത്തിലുള്ള ചലനം കുട്ടിയുടെ നാഡീവ്യവസ്ഥയെയും ധമനികളെയും തകരാറിലാക്കും, അതിന്റെ ഫലമായി ശബ്ദശേഷി നഷ്ടപ്പെടാം, ആന്തരിക രക്തസ്രാവം മുതല്‍ മരണം വരെ സംഭവിക്കാം. ഈ കേസിന്റെ തീവ്രതയാണ് അതിവേഗം ശസ്ത്രക്രിയ നടത്തുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന്” ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് സാജന്‍ കോശി പറഞ്ഞു.
പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സാജന്‍ കോശി, ഡോ. ആബിദ് ഇഖ്ബാല്‍, കാര്‍ഡിയാക് സര്‍ജറി , ഡോ. സുരേഷ് നായര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ എന്നിവരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പൂര്‍ണമായും വിജയകരമായി പുറത്തെടുത്തു.
” രാജ്യങ്ങളുടെ അതിര്‍വരമ്ബുകള്‍ ഭേദിച്ച് എല്ലാവരിലും മികച്ച ആതുരസേവനം എത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. യുസിഫിന്റെ ചികിത്സയ്ക്കായി ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദിയുടെന്നും, രാജ്യത്ത് നല്‍കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ചികിത്സ യൂസഫിന് നല്‍കുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും” ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള -തമിഴ്നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
മൂന്ന് മാസം നീണ്ടുനിന്ന സംഘര്‍ഷഭരിതമായ ദിനങ്ങള്‍ അഞ്ചുദിവസത്തികം മാറി. സര്‍ജറിക്ക് ശേഷമുള്ള അവസാനവട്ട ചെക്കപ്പുകള്‍ക്ക് ശേഷം യുസിഫും കുടുംബവും സന്തോഷത്തോടെ തിരികെ ഒമാനിലേക്ക് മടങ്ങി.
