യു.കെ: ബ്രിട്ടനെ ഭീതിയിലാഴ്ത്തി സ്‌കാര്‍ലെറ്റ് പനി ആറു കുട്ടികള്‍ മരണത്തിന് കീഴടങ്ങി

ലണ്ടന്‍: ബ്രിട്ടനില്‍ ഭീതി പരത്തി സ്‌കാര്‍ലെറ്റ് പനി ബാധിക്കുന്ന കുഞ്ഞുങ്ങളുടെ മരണം. ഗ്രൂപ്പ് എ സ്ട്രെപ് രോഗം ബാധിച്ച ആറ് കുട്ടികളാണ് ഇതിനകം മരിച്ചത്. രാജ്യത്ത് 800-ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. മരിച്ച കുട്ടികളില്‍ അഞ്ച് പേരും പത്ത് വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. യുകെഎച്ച്എസ്എയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗ്രൂപ്പ് എ സ്ട്രെപ് ഇന്‍ഫെക്ഷന്‍ മൂലമുള്ള സ്‌കാര്‍ലെറ്റ് പനി സാധാരണ വര്‍ഷങ്ങളേക്കാള്‍ ഇക്കുറി നാലിരട്ടി അധികമാണെന്ന് വ്യക്തമാക്കുന്നു. നവംബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ 851 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതീക്ഷിച്ച 186 കേസുകള്‍ക്ക് മുകളിലാണിത്. ഗ്രൂപ്പ് എ സ്ട്രെപ് രോഗമാണെന്ന് സ്ഥിരീകരിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ആറ് കുട്ടികളാണ് മരണപ്പെട്ടത്. അപൂര്‍വ്വമാണെങ്കിലും ഗുരുതര രോഗബാധ രൂപപ്പെട്ടാല്‍ മരണത്തിലേക്ക് വഴിമാറും. ആറ് വയസ്സ് മാത്രമുള്ള കുട്ടിയാണ് ആദ്യമായി രോഗത്തിന് ഇരയായത്. സറേയ്ക്ക് പുറമെ വെസ്റ്റ് ലണ്ടന്‍, വെയില്‍സ്, ബക്കിംഗ്ഹാംഷയര്‍ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് എ സ്ട്രെപ് ഇന്‍ഫെക്ഷന്‍, സ്‌കാര്‍ലെറ്റ് പനി ലക്ഷണങ്ങള്‍ക്കെതിരെ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ സ്ഥിതി മോശമാകുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. സാധാരണയില്‍ കവിഞ്ഞ തോതില്‍ കേസുകള്‍ കണ്ടെത്തുന്നതിനാലാണ് ഈ മുന്നറിയിപ്പ്.

ഇതിനിടെ അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്കിടയില്‍ ഗുരുതരമായ കേസുകള്‍ വര്‍ദ്ധിക്കുന്നതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് പനി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 മടങ്ങ് കൂടുതലാണ് ചെറിയ കുട്ടികളില്‍ ഇന്‍ഫ്‌ലുവന്‍സ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഈ ആഴ്ച, അഞ്ച് വയസ്സിന് താഴെയുള്ള 230 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 12 പേര്‍ മാത്രമായിരുന്നു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ അഞ്ച് വയസ്സിന് താഴെയുള്ള നൂറുകണക്കിന് കുട്ടികളെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഗര്‍ഭിണികളായ സ്ത്രീകളും സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രിസ്മസിന് മുന്നോടിയായി ജിപി പ്രാക്ടീസില്‍ വാക്‌സിന്‍ എടുക്കാന്‍ കുട്ടികളെ കൊണ്ടുപോകാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍എച്ച്എസ് 800,000-ത്തിലധികം രക്ഷിതാക്കള്‍ക്ക് ഇതിനകം തന്നെ കത്തുകള്‍ നല്‍കിയിട്ടുണ്ട്. വൈദ്യശാസ്ത്രപരമായി ഉചിതമല്ലെങ്കില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നാസല്‍ സ്‌പ്രേയാണ് നല്‍കുന്നത്.അതേസമയം രണ്ട് മുതല്‍ മൂന്ന് വരെ പ്രായമുള്ള കുട്ടികളിലെ വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളേക്കാള്‍ പിന്നിലാണ്, ഇതുവരെ 35% ല്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫ്‌ലൂ ജാബ് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9% കുറവാണിത്.

Next Post

ഒമാന്‍: ആളുകളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ പ്രചരണം തെറ്റെന്ന് ഒമാന്‍ പൊലീസ്

Sun Dec 4 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടു പോകുന്ന ചില സംഘങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ഒരു സംഭവവും രാജ്യത്തെ ഒരു ഗവര്‍ണറേറ്റിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ആളുകളെ പ്രലോഭിപ്പിച്ച്‌ ഒപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് അവരെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ചില സംഘങ്ങളുണ്ടെന്ന തരത്തിലാണ് […]

You May Like

Breaking News

error: Content is protected !!