ഒമാന്‍: സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കല്‍: ഒമാന്‍ സ്വാഗതം ചെയ്തു

മസ്കത്ത്: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്‍റെയും തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. മേഖലയിലെ സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണം ഗുണം ചെയ്യുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചക്കു പിന്നാലെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. രണ്ടു മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാനും തീരുമാനമായി. 2001ല്‍ ഒപ്പിട്ട സുരക്ഷ സഹകരണ കരാര്‍ നടപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി. 2016ല്‍ ഇറാനിലെ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഏറെ നാളായി ചര്‍ച്ച തുടരുകയായിരുന്നു.

Next Post

കുവൈത്ത്: ഐ.പി.യു കോണ്‍ഫറന്‍സില്‍ കുവൈത്ത് എം.പിമാര്‍ പങ്കെടുത്തു

Sun Mar 12 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്റെ 146ാമത് (ഐ.പി.യു) സമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈനില്‍ നടക്കുന്ന ഏകോപന യോഗങ്ങളില്‍ കുവൈത്ത് പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു. മേഖലയില്‍ പൊതുവായ ആശങ്കയുള്ള വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം കുവൈത്ത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി എം.പി താമര്‍ അല്‍ ദാഫിരി, എം.പി അല്‍ മഹന്‍, […]

You May Like

Breaking News

error: Content is protected !!