കുവൈത്ത്: കോഴിക്കോട്, കണ്ണൂര്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്

കുവൈത്ത് സിറ്റി: പുതുവര്‍ഷത്തില്‍ നാട്ടില്‍ പോകാൻ ഒരുങ്ങുന്നവരുണ്ടോ, കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്സ്പ്രസില്‍ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കുവൈത്തില്‍നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ കുറവുണ്ട്.

ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും കുടുംബങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യാത്തതും ആണു നിരക്കു കുറയാൻ കാരണമെന്നാണ് സൂചന. സൈറ്റില്‍ കാണിച്ചതുപ്രകാരം ഈ മാസം 23ന് 60 ദീനാര്‍ ആണ് കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നിരക്ക്. 24ന് 40 ദീനാറായി കുറയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 39 ദീനാറിന് നാട്ടില്‍ പോകാം.

ജനുവരിയില്‍ ആദ്യ ആഴ്ച 42 ദീനാറും തുടര്‍ന്ന് 36 ദീനാറുമാണ് കോഴിക്കോട്ടേക്കുള്ള കൂടിയ നിരക്ക്. കണ്ണൂരിലേക്ക് ഈ മാസം വരുന്ന തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ 39 ദീനാറിന് യാത്രചെയ്യാം. ജനുവരിയില്‍ 42 ദീനാറാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് ഈ മാസം 45 ദീനാറാണ് നിരക്ക് ഡിസംബര്‍ 31ന് അല്‍പം കൂടും. ജനുവരി ഒന്നിന് 55 ദീനാറാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 50 ദീനാറിന് താഴെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് ഈ മാസം കുവൈത്തിലേക്ക് 49 ദീനാറും ജനുവരിയില്‍ 51 ദീനാറുമാണ് നിലവില്‍ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. കോഴിക്കോട് ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഒഴികെയും കണ്ണൂരിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലുമായാണ് കുവൈത്തില്‍നിന്നും തിരിച്ചുമുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ്.

Next Post

യു.കെ: പൗണ്ട് ശക്തിപ്രാപിച്ചു, പ്രവാസികള്‍ സന്തോഷത്തില്‍

Thu Dec 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഡോളറിന് എതിരെ അഞ്ച് മാസത്തിനിടെ ഉയര്‍ന്ന നിലയില്‍ വിനിമയം നടത്തി പൗണ്ട്. യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് കറന്‍സി ചുവടുറപ്പിക്കുന്നത്. സ്റ്റെര്‍ലിംഗ് 1.2827 ഡോളറാണ് മുന്നോട്ട് പോയത്. ആഗസ്റ്റ് 1ന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്. ഇതിന് ശേഷം ചെറിയ തോതില്‍ നേട്ടം നഷ്ടമാക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഡോളറിന് എതിരെ സ്റ്റെര്‍ലിംഗ് […]

You May Like

Breaking News

error: Content is protected !!