
കുവൈത്ത് സിറ്റി: മധ്യപ്രദേശില്‍ ജനുവരിയില്‍ നടക്കുന്ന ‘പ്രവാസി ഭാരതീയ ദിവസി’ന് മുന്നോടിയായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കര്‍ട്ടണ്‍ റൈസര്‍ സംഘടിപ്പിച്ചു. ഇര്‍ഡോറില്‍ ജനുവരി എട്ടുമുതല്‍ 10വരെയാണ് പരിപാടികള്‍.
പരിപാടിയിലേക്ക് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ എംബസി ചാര്‍ജ് ഡി അഫയേഴ്സ് സ്മിത പാട്ടീല്‍ ക്ഷണിച്ചു. പ്രവാസികള്‍ക്ക് മാതൃരാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും പങ്കാളിയാകാനുള്ള അവസരമാണ് പരിപാടിയെന്നും അവര്‍ ഉണര്‍ത്തി.
പരിപാടിയുടെ രജിസ്ട്രേഷന്‍, പങ്കെടുക്കുന്നവര്‍ക്കുള്ള സംവിധാനങ്ങള്‍, ഇന്‍ഡോറിലെയും മധ്യപ്രദേശങ്ങളിലെയും ടൂറിസം സാധ്യതകള്‍ എന്നിവ വ്യക്തമാക്കുന്ന പ്രസന്റേഷനും എംബസിയില്‍ നടന്നു. നവംബര്‍ 30നുള്ളില്‍ 25 ശതമാനം കിഴിവോടെ ഗ്രൂപ് രജിസ്ട്രേഷന്‍ നടത്താനുള്ള അവസരമുണ്ട്.
