കൊച്ചി: ഇന്ന് സൗജന്യ യാത്ര വാഗ്ദാനം ചെയ്തു കൊച്ചി മെട്രോ

കൊച്ചി: ഇന്ന് സൗജന്യ യാത്ര വാഗ്ദാനം ചെയ്തു കൊച്ചി മെട്രോ. ഡിസംബര്‍ 5നാണ് കൊച്ചി മെട്രോ തങ്ങളുടെ യാത്രക്കാര്‍ക്കായി സൗജന്യ യാത്രയൊരുക്കുന്നത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം.

വൈകീട്ട് മൂന്നിനും നാലിനും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം. ആലുവ, വൈറ്റില, ഇടപ്പളളി എന്നീ മെട്രോ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Next Post

രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ - സ്ഥിരീകരിച്ചത് ഗുജറാത്തില്‍, ഇതോടെ എണ്ണം മൂന്ന്

Sun Dec 5 , 2021
Share on Facebook Tweet it Pin it Email ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്ബിള്‍ ജെനോം പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് […]

You May Like

Breaking News

error: Content is protected !!