യു.കെ: ലണ്ടനില്‍ മലയാളിയുടെ കുത്തേറ്റ് മലയാളി മരിച്ചു

ലണ്ടന്‍: കെറ്ററിങ്ങില്‍ മലയാളി നഴ്സിന്റെയും മകളുടേയും കൊലപാതകത്തിന് പിന്നാലെ മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ലണ്ടനില്‍ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ കൂടെ താമസിക്കുന്ന 20 കാരനായ മലയാളി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടെ താമസിക്കുന്ന മറ്റ് രണ്ടു യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയി. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് കത്തികുത്തുണ്ടായത്. സൗത്ത് ഈസ്റ്റ് ലണ്ടനില പെക്കാമില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.കോള്‍മാന്‍ വേ ജങ്ഷന് സമീപമുള്ള സൗത്താംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്ളാറ്റിലായിരുന്നു അരവിന്ദും പ്രതിയും മറ്റു രണ്ടു സുഹൃത്തുക്കളും താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒരാള്‍ക്ക് കുത്തേറ്റെന്ന് അറിയിച്ച് പൊലീസിന് സഹായം തേടി കോള്‍ എത്തി. സാക്ഷിയായ സുഹൃത്ത് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.സംഭവത്തിന് പിന്നാലെ വീടു വിട്ട് ഇറങ്ങിയോടിയ മറ്റ് രണ്ട് യുവാക്കളും അടുത്ത കടയില്‍ അഭയം തേടി. പിന്നീടാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്.

കുത്തേറ്റതോടെ ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പൊലീസിനൊപ്പമെത്തിയ പാരാമെഡിക്കല്‍ സംഘം അടിയന്തര മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. രാത്രിയില്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസ് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയതായി സമീപ വാസികള്‍ പറഞ്ഞു. മരിച്ച യുവാവിന്റെ ബ്രിട്ടനില്‍ തന്നെയുള്ള ബന്ധുവിനെ പൊലീസ് വിവരം അറിയിച്ചു. അരവിന്ദ് പത്തുവര്‍ഷമായി ബ്രിട്ടനില്‍ താമസിച്ചുവരികയാണ്. അവിവാഹിതനായ ഇയാള്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. മലയാളിയുടെ കൊലപാതക വാര്‍ത്ത യുകെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Next Post

ഒമാന്‍: ജി 20 ഉച്ചകോടിയിലെ ഒമാന്‍ സാന്നിധ്യം - വ്യാപാര, നിക്ഷേപ മേഖലയില്‍ പുതിയ അവസരങ്ങള്‍ തുറക്കും

Sat Jun 17 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഈവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഒമാൻ പങ്കെടുക്കുന്നത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതര്‍. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉപദേഷ്ടാവും ജി20 മീറ്റിങ്ങുകള്‍ക്കുള്ള ഒമാൻ സെക്രട്ടേറിയറ്റ് മേധാവിയുമായ പങ്കജ് ഖിംജി ജി20 ഉച്ചകോടിയില്‍ ഒമാൻ പങ്കെടുക്കുന്നതിന്‍റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജി20 അതിന്റെ തുടക്കം […]

You May Like

Breaking News

error: Content is protected !!