ഒമാൻ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

മസ്കറ്റ്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍.

ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

വണ്‍ ടൈം പാസ്വേഡ് (ഒടിപി) അയച്ചു കൊടുത്താണ് സംഘം പണം തട്ടിയെടുത്തിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവ ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ കോളുകളിലോ നല്‍കരുതെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

ഒമാൻ - അസ്ഥിര കാലാവസ്ഥ -  പൊതു, സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തിസമയം കുറച്ച്‌ ഒമാൻ

Tue Mar 5 , 2024
Share on Facebook Tweet it Pin it Email മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം അസ്ഥിരമായ കാലാവസ്ഥ പ്രമാണിച്ച്‌ കുറച്ചു. ഇന്ന്, മാർച്ച്‌ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും സ്കൂളുകളുടെ പ്രവൃത്തി സമയം. ഗവർണറേറ്റിലെ സായാഹ്ന ക്ലാസുകളും താല്‍ക്കാലികമായി നിർത്തി വയ്ക്കും. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്കും കാറ്റിനും ഇടിക്കും സാധ്യതയുണ്ടെന്ന് […]

You May Like

Breaking News

error: Content is protected !!