കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ വാഹനത്തിനുനേരെ വാട്ടർ ബലൂണ്‍ എറിഞ്ഞവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ഇവരെ തുടർ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പൊലീസിന് കൈമാറി.പിടിക്കപ്പെട്ടവരില്‍ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും, നിരോധിത ബലൂണുകളും വാട്ടർ പിസ്റ്റളുകളും വില്‍പന നടത്തിയ നിരവധി വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.
രാജ്യത്തിന്റെ പാരമ്ബര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. മറ്റുള്ളവർക്ക് തടസ്സമാകുന്ന തരത്തില്‍ റോഡുകളില്‍ സംഘടിക്കാതിരിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.