മനോജ്‌.കെ.ജയൻ പാടിയ ‘മക്ക മദീന മുത്തു നബീ’ തരംഗമാവുന്നു !

ഫൈസൽ നാലകത്ത്..
മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ V I പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരണായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, അർദ്ധനാരീശ്വരി, കളിയച്ഛൻ, നേരം തുടങ്ങി ഒട്ടനവധി വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മനോജ്‌.കെ.ജയൻ നേരത്തെ ഹസ്ബീ റബ്ബീ എന്ന വൈറൽ ഗാനം ആലപിച്ച് തന്റെ സർഗ്ഗപ്രതിഭ തെളിയിച്ചിരുന്നു.

ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് “മക്കത്തെ ചന്ദ്രിക” ഒരുക്കി യിട്ടുള്ളത്. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടേതാണ് വരികൾ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ആൽബം നടൻ സിദ്ധിക്ക്, നടനും സംവിധായകനുമായ രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി ആളുകളാണ് ‘മക്ക മദീന മുത്തു നബീ’ എന്ന പാട്ടു കേട്ടു മനോജ്‌.കെ.ജയനെ വിളിച്ചു അഭിനന്ദിച്ചത്. മക്കത്തെ ചന്ദ്രിക എന്ന ഈ ആൽബം മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു മാപ്പിളപാട്ട് ആൽബം ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

Next Post

കുവൈത്ത്: മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി

Wed Oct 6 , 2021
Share on Facebook Tweet it Pin it Email കു​വൈ​ത്ത്: കുവൈത്തില്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി.രോ​ഗം പ​ക​രാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മു​ന്‍​നി​ര ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍, ശ​രീ​ര​ത്തിന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ത​ന്നെ ക​ണ്ടെ​ത്തി ഇ​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് […]

You May Like

Breaking News

error: Content is protected !!