കുവൈത്ത്: കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യൻമാര്‍ തുടങ്ങി പ്രഫഷനല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മുൻഗണന. ഉയര്‍ന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോര്‍ഡ്, ജോലി സ്ഥിരത, ശമ്ബളം, സേവനാന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാകും തീരുമാനം.

സ്വദേശിവല്‍ക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും വായ്പ ലഭിക്കും. കുവൈത്തില്‍ 10 വര്‍ഷത്തെ സേവനവും കുറഞ്ഞത് 1250 ദിനാര്‍ ശമ്ബളവും ഉള്ള വിദേശികള്‍ക്ക് വായ്പ 25,000 ദിനാറാക്കി പരിമിതപ്പെടുത്തി. 55 വയസ്സിനു മുകളിലുള്ളവര്‍ക്ക് കര്‍ശന നിബന്ധനകളോടെ വായ്പ അനുവദിക്കും. സ്വദേശിവല്‍ക്കരണം ശക്തമാവുകയും വിദേശ റിക്രൂട്ട്മെന്റ് കുറയുകയും ചെയ്തതിനാല്‍ ഒരു വര്‍ഷത്തിനിടെ വായ്പ നല്‍കുന്നത് കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Next Post

ഇന്ത്യൻ സ്കൂള്‍ പ്രവേശനം; ഓണ്‍ലൈൻ രജിസ്ട്രേഷൻ 21 മുതല്‍

Thu Jan 18 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2024-2025 അധ്യയനവർഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതല്‍ നടക്കും. ഇന്ത്യൻ സ്കൂള്‍ ഡയറക്ടർബോർഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണു ഓണ്‍ലൈനിലൂടെ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റില്‍ നല്‍കിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി […]

You May Like

Breaking News

error: Content is protected !!