കുവൈത്ത്: പ്രവാസികള്‍ക്കുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി, പെരുന്നാളിന് ശേഷം ആ നിര്‍ണായക നീക്കം, കടുപ്പിച്ച്‌ കുവൈത്ത്

അടുത്തിടെയായി അസാധാരണ നടപടികളാണ് കുവൈത്ത് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പെരുന്നാളില്‍ പോലും അധികൃതരുടെ നടപടി മൂലം പ്രവാസികള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും ആശങ്കയ്ക്ക് വഴിവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. രാജ്യത്ത് സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഗവണ്‍മെന്‍റ് ഒരുങ്ങുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. നിരവധി വിദേശി തൊഴിലാളികളുള്ള കുവൈത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയാല്‍ അത് വളരെ അധികം പ്രതിസന്ധി സൃഷ്ടിക്കും. കുവൈത്തില്‍ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഗവണ്‍മെന്റിന്റെ പരിഗണയിലുണ്ടെന്ന് കുവൈത്ത് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കുക, സ്വദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനമാക്കുക തുടങ്ങിയ വിഷയങ്ങളും വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും ചര്‍ച്ചയാകും. ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, താമസ കാര്യവകുപ്പ്, സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ എന്നിവയും പങ്കെടുക്കും. നേരത്തെ പാര്‍ലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിര്‍ദേശത്തില്‍ നിയമനിര്‍മ്മാണവുമുണ്ട്.

രാജ്യത്തെ വിദേശികളില്‍ ഭൂരിപക്ഷം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്. പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും പ്രൊഫഷണല്‍ യോഗ്യതകളും പരിഗണിച്ച്‌ എണ്ണത്തില്‍ പരിധികള്‍ നിശ്ചയിക്കുമെന്നും സൂചനകളുണ്ട്.അതേസമയം ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ അതിവേഗ നടപടികളുമായി മുന്നോട്ടു പോകുകയാണ് കുവൈത്ത്. രാജ്യത്തെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, സാധുത ഇല്ലാത്തതുമായ പതിനായിരത്തിലധികം വര്‍ക്ക് പെര്‍മിറ്റുകളാണ് നടപ‌ടി പ്രകാരം റദ്ദാക്കുക. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്‌ ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം പെര്‍മിറ്റ് റദ്ദാക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം.ഇതുപ്രകാരം ആദ്യഘട്ടത്തില്‍, ഏപ്രില്‍ 25 ന് ശേഷം 2500 പേര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നഷ്ടമാകും. വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിലെ ആദ്യ തരംഗമെന്നാണ് നടപടിയെ വിലയിരുത്തുന്നത്.

Next Post

യു.എസ്.എ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരുവട്ടം കൂടി മത്സരിക്കാന്‍ ജോ ബൈഡന്‍

Fri Apr 21 , 2023
Share on Facebook Tweet it Pin it Email അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി മത്സരിക്കാന്‍ ഉറച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസിലെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച്‌ അടുത്താഴ്ച തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.80 വയസ്സുള്ള ജോ ബൈഡന്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. മറ്റൊരു ടേം കൂടെ തുടരാനുള്ള തന്റെ ഉദ്ദേശ്യം ബൈഡന്‍ സൂചിപ്പിച്ചിരുന്നു. […]

You May Like

Breaking News

error: Content is protected !!