ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി “ലയം 2023’എന്ന പേരില്‍ കലാസന്ധ്യ സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച റൂവി അല്‍ ഫലജ് ഹോട്ടലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര സംവിധയകൻ കെ മധു മുഖ്യാതിഥി ആയിരിക്കും.
പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കല്‍ ലൈവ് കോണ്‍സര്‍ട്ട് ആണ് മുഖ്യ ആകര്‍ഷണം എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ഹരിപ്പാട് കൂട്ടായ്മ മസ്‌കത്ത് പ്രസിഡന്റ് സൂരജ് രാജൻ, ഒമാൻ രക്ഷധികാരി രാജൻ ചെറുമനശ്ശേരില്‍, സെക്രട്ടറി ജോര്‍ജ് മാത്യു, ജോയിന്റ് സെക്രട്ടറി ധന്യ ശശി, ട്രഷറര്‍ അജു ശിവരാമൻ, കൊച്ചിൻ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജഗതിജ് പ്രഭാകരൻ, പ്രോഗ്രാം കണ്‍വീനര്‍ വിജയ് മാധവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.