കുവൈത്ത്: നഫോ ഗ്ലോബല്‍ കുവൈത്ത് ‘മ്യൂസ്-23’ നാളെ

കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ നഫോ ഗ്ലോബല്‍ കുവൈത്തിന്റെ സംഗീതപരിപാടിയായ ‘മ്യൂസ്-23’ ശനിയാഴ്ച വൈകീട്ട് ആറു മുതല്‍ മൈദാന്‍ ഹവല്ലി, അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടക്കും.

പ്രമുഖ പിന്നണി ഗായികയും ഗാനരചയിതാവുമായ സന മൊയ്തൂട്ടി, പ്രമുഖ പിന്നണി ഗായകനായ യദു കൃഷ്ണനും ബാന്‍ഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനസന്ധ്യയാണ് പ്രധാന പരിപാടി. പോപ്പ്, ഹിന്ദി, തമിഴ്, മലയാളം, സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും തത്സമയ ലൈവ് ഇന്‍ കണ്‍സേര്‍ട്ട്.

ഭാരത സംഗീതം, വാദ്യോപകരണ സംഗീതം, വിഷ്വല്‍ ടെക്നോളജി എന്നിവയുടെ അതുല്യമായ സംയോജനം കുവൈത്തിലെ സംഗീതപ്രേമികള്‍ക്ക് സാക്ഷ്യം വഹിക്കാനാകും. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച്‌ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതംചെയ്യുന്നതായി നാഫോ സംഘാടകര്‍ അറിയിച്ചു. പ്രവേശനം ക്ഷണക്കത്തുകള്‍ മുഖേനയായിരിക്കും. വിശദവിവരങ്ങള്‍ക്ക് 55279900, 65790153, 65978057 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

Next Post

സ്ഥിരമായി ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കരുതിയിരിക്കൂ..

Thu Apr 20 , 2023
Share on Facebook Tweet it Pin it Email സ്ഥിരമായി മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരായിരിക്കും ഒട്ടുമിക്ക പേരും. ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. ഗൂഗിള്‍ അക്കൗണ്ട് വിവിധ ഡിവൈസുകളുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കാന്‍ ആകുമെന്ന മെച്ചവുമുള്ളതുകൊണ്ട് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക ജോലികള്‍ക്കും ഗൂഗിള്‍ ക്രോംമിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് […]

You May Like

Breaking News

error: Content is protected !!