കുവൈത്ത്: വാഹനപരിശോധന ആറുപേരെ പിടികൂടി

കുവൈത്ത് സിറ്റി: വഫ്ര, അഹ്മദി മേഖലകളില്‍ പൊതു സുരക്ഷ വിഭാഗം നടത്തിയ വാഹനപരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിച്ചതിന് ആറുപേരെ പിടികൂടി.

ഇതില്‍ പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചവരെ ജുവനൈല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്മെന്റിലേക്കു കൈമാറി. അശ്രദ്ധ, എക്‌സ്‌ഹോസ്റ്റില്‍നിന്നുള്ള ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ തുടങ്ങിയ നിയമങ്ങള്‍ ലംഘിച്ച 18 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 90 ട്രാഫിക് ലംഘന കേസുകളും രജിസ്റ്റര്‍ ചെയ്തു.

Next Post

യു.കെ: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു - ആദ്യദിവസം 11 ശതമാനം വര്‍ധന രേഖപ്പെടുത്തി

Fri Apr 14 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളുടെ സുരക്ഷ മറന്ന് രാഷ്ട്രീയം കളിക്കുന്നതായി ആരോപണം. ഇവരുടെ സമരങ്ങള്‍ മരണം വര്‍ദ്ധിപ്പിക്കുന്നതായി വാദം ഉയര്‍ന്നതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശമ്പളക്കാര്യത്തില്‍ നടത്തിയ ആദ്യ പണിമുടക്കില്‍ അധിക മരണങ്ങളില്‍ 11% വര്‍ദ്ധനവ് ഉണ്ടായെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ചാന്‍സലര്‍ ജെറമി […]

You May Like

Breaking News

error: Content is protected !!