ഒമാന്‍: ഒമാനിലെ പള്ളികളിലും പ്രാര്‍ഥനാലയങ്ങളിലും ബാഹ്യ ഉച്ചഭാഷിണി ഉപയോഗം ബാങ്ക് വിളിക്ക് മാത്രം

ഒമാനിലെ മസ്ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പള്ളികള്‍ക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള മന്ത്രിതല പ്രമേയം ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സയീദ് അല്‍ മമാരിയാണ് പുറത്തിറക്കിയത്.ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ 1,000 റിയാലില്‍ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് ഐ.എം.ഒയിലെ വ്യാജ ആര്‍.ഒ.പി അക്കൗണ്ട് ഉപയോഗിച്ച്‌ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. റോയല്‍ ഒമാന്‍ പൊലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു.

ചില ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്‍റെ പിഴയടക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കിട്ടുന്ന ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച്‌ അക്കൗണ്ടില്‍നിന്ന് പണം വലിക്കുന്ന രീതിയാണ് സംഘം പയറ്റുന്നത്.

Next Post

കുവൈത്ത്: ഇന്ത്യക്കാരടക്കം 9,000 പേരെ കുവൈത്ത് നാടുകടത്തി

Sat Apr 8 , 2023
Share on Facebook Tweet it Pin it Email മനാമ: 4,000 സ്ത്രീകള്‍ ഉള്‍പ്പെടെ 9,000ല്‍ അധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ക്രിമിനല്‍ കേസുകളിലും ക്രമക്കേടുകളിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാടുകടത്തലെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്കുപുറമേ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഈജിപത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും നാടുകടത്തി. നിലവില്‍, 700 പുരുഷന്മാരും സ്ത്രീകളും നാടുകടത്തല്‍ ജയിലിലുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഇവരെയും നാടുകടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും സുരക്ഷാ […]

You May Like

Breaking News

error: Content is protected !!