കുവൈത്ത്: കോടതി നടപടികളുടെ ഭാഗമായ പിഴ പ്രവാസികള്‍ക്ക് യാത്രാ നിയന്ത്രണം

കുവൈത്ത് സിറ്റി: കോടതി നടപടികളുടെ ഭാഗമായി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ നീതിന്യായ മന്ത്രാലയത്തില്‍ പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ യാത്രക്കുമുമ്ബ് പിഴ അടച്ചില്ലെങ്കില്‍ യാത്ര തടസ്സപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ടെലിഫോണ്‍, വൈദ്യുതി, ജല കുടിശ്ശികയുള്ളവര്‍ക്കും ഗതാഗത നിയമലംഘനത്തിന് പിഴയടക്കേണ്ടവര്‍ക്കും ആഭ്യന്തര മന്ത്രാലയം സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

വിദേശികളില്‍നിന്ന് പിഴയടക്കമുള്ള കുടിശ്ശിക പിരിച്ചെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം.വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവര്‍ക്ക് വിമാനത്താവളത്തിലും അതോടൊപ്പം മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകള്‍ വഴിയും സഹേല്‍ ആപ് വഴിയും പേമെന്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികളിലും ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കി.രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുമ്ബ് പ്രവാസികള്‍ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകള്‍ നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Post

യു.കെ: മലയാളി യുവ സംരംഭകയ്ക്ക് യുകെ ടാലന്റ് വിസ

Thu Sep 7 , 2023
Share on Facebook Tweet it Pin it Email കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍കലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുവ സംരംഭകയുമായ ഡോ. ശാലിനി മേനോന് അന്താരാഷ്ട്ര അംഗീകാരമായ യു.കെ. ടാലന്റ് വിസ ലഭിച്ചു. കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തില്‍ അദ്ധ്യാപനായ ഡോ. കെ.ഗിരീഷ് കുമാറിനു കീഴില്‍ എം.ഫില്‍, പി.എച്ച്.ഡി., സി.എസ്.ഐ.ആര്‍. പോസ്റ്റ്‌ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് എന്നിവ പൂര്‍ത്തിയാക്കിയ ഡോ. ശാലിനി രണ്ട് വര്‍ഷമായി യുകെയിലെ നോട്ടിംഗ്ഹാമില്‍ ശാസ്ത്രജ്ഞയാണ്. യുകെയിലെ […]

You May Like

Breaking News

error: Content is protected !!