കുവൈത്ത്: ‘കൂടിച്ചേരലുകള്‍ കാലഘട്ടത്തിന്റെ അനിവാര്യത’

കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സൗഹൃദവേദി മീറ്റ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു.

കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് പി.ടി. ശരീഫ് സൗഹൃദ ഭാഷണം നടത്തി. വ്യത്യസ്ത മതവിശ്വാസവും രാഷ്ട്രീയ വീക്ഷണവും പ്രത്യയശാസ്ത്ര വൈവിധ്യങ്ങളും ഉണ്ടായിരിക്കെത്തന്നെ മാനവികതയുടെ തലത്തില്‍നിന്നുകൊണ്ടുള്ള സൗഹൃദങ്ങളും കൂടിച്ചേരലുകളും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് ഹൃദയങ്ങളെ നിര്‍മലമാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സൗഹൃദവേദി സാല്‍മിയ ഏരിയ പ്രസിഡൻറ് ജോര്‍ജ് പയസ് ‘ലഹരി സാമൂഹിക വിപത്ത്’ എന്ന തലക്കെട്ടില്‍ സംസാരിച്ചു.

എല്ലാത്തരം ലഹരിയും സ്വന്തത്തിനെന്നപോലെ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ വിനാശകരമാണെന്നും ഒറ്റക്കും കൂട്ടായും അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും ഉണര്‍ത്തി. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ യോഗത്തില്‍ പങ്കാളികളായി. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മുനീര്‍ പ്രാര്‍ഥനഗാനം ആലപിച്ചു. വിനോദ് കുമാര്‍ കണ്ണൂര്‍ കവിത ആലപിച്ചു. സിറ്റി ഏരിയ സെക്രട്ടറി ഫൈസല്‍ നന്ദി പറഞ്ഞു.

Next Post

യു.കെ: പൗണ്ടിനെതിരേ രൂപയുടെ മൂല്യം 107 ലേക്ക് സന്തോഷത്തില്‍ പ്രവാസികള്‍

Sat Jul 15 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വലിയ ഇടവേളയ്ക്ക് ശേഷം യുകെ പൗണ്ടിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു. ഇതോടെ ഒരു യുകെ പൗണ്ടിന്റെ മൂല്യം 107.30 രൂപയായി. 2022ല്‍ ഏതാനും മാസം പൗണ്ടിന്റെ മൂല്യം 86 രൂപയായി കുറഞ്ഞിരുന്നു. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 രൂപ കടന്നത്. എന്നാല്‍ ഇടക്കാലത്ത് അത് 100 ആയി കുറഞ്ഞു. നിലവില്‍ പൗണ്ടിന്റെ […]

You May Like

Breaking News

error: Content is protected !!