കുവൈത്ത്: ഒ.ഐ.സി.സി കുവൈത്ത് ഓണപ്പൊലിമ കൂപ്പണ്‍ വിതരണം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ഓണപ്പൊലിമ-2023 സാംസ്‌കാരിക പരിപാടിയുടെ ഫുഡ് കൂപ്പണ്‍ ആലപ്പുഴ ജില്ല കമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

അബ്ബാസിയ ഒ.ഐ.സി.സി ഓഫിസില്‍ നടന്ന ജില്ല കമ്മിറ്റി യോഗത്തില്‍ നാഷനല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം തോമസ് പള്ളിക്കലിന് കൂപ്പണ്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.

നാഷനല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗം അബ്ദുല്‍ റഹ്മാൻ പുഞ്ചിരി, യൂത്ത് വിങ് ജില്ല പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി. പിള്ളൈ, കുര്യൻ തോമസ് പൈനുംമൂട്ടില്‍, യൂത്ത് വിങ് ജില്ല ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍, ജോണ്‍ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്പോര്‍ട്സ് വിങ് നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസ് നൈനാൻ, നിപിൻ മണ്ണാരുപറമ്ബില്‍, നൈനാൻ ജോണ്‍, സന്തോഷ് വര്‍ഗീസ്, ഷിജു മോഹനൻ, ബിപിൻ, നഹാസ് സൈനുലാബ്ദീൻ, ബിനു യോഹന്നാൻ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സെക്രട്ടറി ഷിബു ചെറിയാൻ നന്ദി പറഞ്ഞു. സെപ്റ്റംബര്‍ 29ന് നടക്കുന്ന ഓണപ്പൊലിമ പരിപാടിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുക്കും.

Next Post

യു.കെ: വേള്‍ഡ് മലയാളി കൗണ്‍സിലും ഇന്‍റര്‍നാഷണല്‍ ടൂറിസം ഫോറവും സംഘടിപ്പിക്കുന്ന സെമിനാര്‍ ഞായറാഴ്ച

Fri Aug 11 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: സൂം പ്ലാറ്റ്‌ഫോമില്‍ ‘പ്രവാസി മലയാളികള്‍ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കല്‍ ടൂറിസം’ എന്ന വിഷയത്തില്‍ ഓണ്‍ലൈൻ സെമിനാര്‍ ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 6.30ന് നടക്കും. സെമിനാറിന്‍റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ ഫോറവും ഇന്‍റര്‍നാഷണല്‍ ടൂറിസം ഫോറവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ കൗണ്ടികളില്‍ നിന്നുള്ള 11 […]

You May Like

Breaking News

error: Content is protected !!