കുവൈത്ത്: കുവൈത്ത് അംബാസഡര്‍ക്ക് ഫലസ്തീന്‍ ഓണററി ഓര്‍ഡര്‍

കുവൈത്ത് സിറ്റി: ഫലസ്തീനിലെ കുവൈത്ത് അംബാസഡര്‍ അസീസ് അല്‍ ദൈഹാനിക്ക്, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രത്യേക അംഗീകാരം.

ഉഭയകക്ഷിബന്ധങ്ങള്‍ക്കു നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഓണററി ഓര്‍ഡര്‍ നല്‍കിയാണ് ആദരിച്ചത്. ഉഭയകക്ഷിബന്ധങ്ങളുടെ വികസനത്തിന് കുവൈത്ത് പ്രതിനിധി വലിയ സംഭാവന നല്‍കിയതായി ജോര്‍ഡനിലെ ഫലസ്തീന്‍ എംബസിയില്‍ നടന്ന ചര്‍ച്ചക്കിടയില്‍ മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീനികള്‍ക്കുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണയില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ‘ജറൂസലമിന്റെ നക്ഷത്രം’എന്നറിയപ്പെടുന്ന ഓണററി ഓര്‍ഡര്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഫലസ്തീനികള്‍ക്കുള്ള കുവൈത്തിന്റെ ചരിത്രപരവും അതിശക്തവുമായ പിന്തുണയുടെ തെളിവാണ് ഈ അംഗീകാരമെന്നും അംബാസഡര്‍ അസീസ് അല്‍ ദൈഹാനി പറഞ്ഞു.

Next Post

യു.കെ: രാജ്യത്തെ അടച്ചുപൂട്ടിയത് മുന്‍ പ്രധാനമന്ത്രിയുടെ നിര്‍ബന്ധപ്രകാരം

Fri Mar 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ടിയര്‍ 4 കോവിഡ് ലോക്ക്ഡൗണുകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം ബോറിസ് സ്വീകരിച്ചതാണെന്ന് ചോര്‍ന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാത്രി പാര്‍ട്ടി സംഘടിപ്പിക്കുമ്പോഴാണ് ജനങ്ങളെ വീട്ടിലിരുത്തിയത്! 2020 ഡിസംബര്‍ 18ന് നം.10 ക്രിസ്മസ് പാര്‍ട്ടി ആഘോഷം […]

You May Like

Breaking News

error: Content is protected !!