റമദാന്‍ മാസത്തില്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്.സാമൂഹിക തൊഴില്‍കാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകള്‍ക്കാണ് ഉദാരമതികളില്‍നിന്ന് പണം പിരിക്കാന്‍ അനുമതിയുണ്ടാവുയെന്ന് പ്രാദേശിക മാധ്യമമായ അല്‍-അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.
ചാരിറ്റി ഏജന്‍സിയുടെ ആസ്ഥാനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും സംഭാവനകള്‍ സ്വീകരിക്കുവാന്‍ മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. അതോടൊപ്പം പൊതു സ്ഥലങ്ങളില്‍ നിന്ന് പണം പിരിക്കുന്നവര്‍ മന്ത്രാലയത്തിന്‍റെ സമ്മത പത്രവും ചാരിറ്റി ഏജന്‍സിയുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രദര്‍ശിപ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.