കുവൈത്ത്: സ്ത്രീ വേഷം ധരിച്ച്‌ മസാജ് സെന്ററുകളില്‍ ജോലി ചെയ്ത18 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍മിയയിലെ മസാജ് സെന്ററുകളില്‍ നടത്തിയ റെയ്ഡില്‍ സ്ത്രീ വേഷം ധരിച്ച്‌ ജോലി ചെയ്തിരുന്ന 18 പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ നിന്നുള്ള പരിശോധകരുടെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. അറസ്റ്റിലായവര്‍ ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്.

സ്വവര്‍ഗാനുരാഗികളായ ഇവര്‍ മസാജ് സെന്ററുകളിലെ മുറികളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറിന് 10 ദിനാര്‍ മുതല്‍ 30 ദിനാര്‍ വരെ ഈടാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മസാജ് സെന്ററുകളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി മുറികള്‍ സജ്ജീകരിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. പ്രദേശത്തെ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ അടച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടങ്ങിയത്.

ട്രാന്‍സ്‌ജെന്ററുകളെന്ന വ്യാജേന സ്ത്രീ വേഷം ധരിച്ച്‌ മേക്കപ്പ് അണിഞ്ഞാണ് പിടിയിലായവര്‍ ജോലിക്കായി നിന്നിരുന്നത്. കാലാവധി കഴിഞ്ഞ ചില ക്രീമുകളും ഗുളികകളും പരിശോധനയില്‍ പിടിച്ചെടുത്തു. പിടിയിലായവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് മസാജ് സെന്ററില്‍ ജോലി ചെയ്യാനുള്ള യോഗ്യതകളോ, ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ലെന്ന് കണ്ടെത്തി. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മസാജ് സെന്ററുകള്‍ സീല്‍ ചെയ്തു. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ഭാവിയില്‍ വിദേശത്തു നിന്ന് കുവൈത്തിലേക്ക് പ്രവാസി തൊഴിലാളികളെ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Post

കുവൈത്ത്: കുവൈറ്റ് എയര്‍വേയ്സിന്‍റെ ഫിലഡല്‍ഫിയ- കേരള സര്‍വീസ് ആരംഭിക്കണമെന്ന് ഓര്‍മ ഇന്‍റര്‍നാഷണല്‍

Wed Dec 7 , 2022
Share on Facebook Tweet it Pin it Email ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയില്‍ നിന്ന് കേരളത്തിലേക്ക് കുവൈറ്റ് എയര്‍വേയ്സിന്‍റെ സര്‍വീസ് ആരംഭിക്കണമെന്ന നിവേദനം ഓര്‍മ ഇന്‍റര്‍നാഷണല്‍ നല്‍കി. കുവൈറ്റ് എയര്‍വേയ്സിന്‍റെ നോര്‍ത്ത് അമേരിക്ക കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ ഷൈലാ തോമസ്, കുവൈറ്റ് എയര്‍ വെയ്സ് ലീഗല്‍ അഡ്വൈസ്റ്റര്‍ അഡ്വ. രാജേഷ് സാഗര്‍ എന്നിവരുമായി പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഓര്‍മാ ഇന്‍റര്‍നാഷണല്‍ പബ്ലിക് ആന്‍റ് പൊളിറ്റിക്കല്‍ അഫ്ഫയേഴ്സ് ചെയര്‍മാന്‍ വിന്‍സന്‍റ് […]

You May Like

Breaking News

error: Content is protected !!