ഒമാന്‍: മലയാളം ഒമാന്‍ ചാപ്റ്റര്‍ അനുശോചിച്ചു

മസ്‌കത്ത്: പ്രമുഖ കവിയും നോവലിസ്റ്റുമായ ടി.പി. രാജീവന്റെ നിര്യാണത്തില്‍ മലയാളം ഒമാന്‍ ചാപ്റ്റര്‍ അനുശോചിച്ചു. ചാപ്റ്ററിന്റെ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും പുതിയ ആശയങ്ങളും തിരുത്തലുകളുമായി ഇക്കാലമത്രയും പ്രവര്‍ത്തിച്ചുവന്ന അദ്ദേഹത്തിന്റെ വേര്‍പാട് മലയാളം ഒമാന് നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

2013 മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളം മാമാങ്കത്തിലും അതിഥിയായി പങ്കെടുത്തിരുന്നു. മലയാളം ഒമാന്‍ ചാപ്റ്റര്‍ 2014ല്‍ കോഴിക്കോട് സംഘടിപ്പിച്ച കമല സുരയ്യ ചിത്രപ്രദര്‍ശനത്തിന്റെയും സാഹിത്യ, സാംസ്‌കാരിക സമ്മേളനത്തിന്റെയും മുഖ്യ ചുമതലക്കാരനായി അഞ്ചുദിവസവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. സാഹിത്യരംഗത്തു വളര്‍ന്നുവരുന്ന പുതുതലമുറയിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ടി.പി. രാജീവന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Next Post

യുകെ: ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ

Sat Nov 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

You May Like

Breaking News

error: Content is protected !!