കുവൈത്ത്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

കുവൈത്ത് സിറ്റി: രുചിവൈവിധ്യങ്ങളുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലോക ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. അല്‍റായ് ലുലു ഔട്ട്‍ലറ്റില്‍ നടി രജീഷ വിജയനും കുവൈത്തിലെ അറബിക് ഷെഫ് മിമി മുറാദും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ലുലു കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികളും ഇവന്റ് സ്പോണ്‍സര്‍മാരും സന്നിഹിതരായിരുന്നു.

കുവൈത്തിലെ ലുലുവിന്റെ എല്ലാ ഔട്ട് ലറ്റുകളിലും ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങളും വ്യത്യസ്തമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നീളുന്ന ഫെസ്റ്റിവല്‍ ഒക്ടോബര്‍ മൂന്നുവരെയാണ്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ടേസ്റ്റ് ആൻഡ് വിൻ’ മത്സരത്തില്‍ അമ്ബതോളം പേര്‍ പങ്കെടുത്തു.

ഒന്നാം സമ്മാനമായി 100 കുവൈത്തി ദീനാറിന്റെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കി. രണ്ടാം സമ്മാനമായി 75 ദീനാറിന്റെയും മൂന്നാം സമ്മാനമായി 50 ദീനാറിന്റെയും ഗിഫ്റ്റ് വൗച്ചറും വിതരണം ചെയ്തു. പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.ലോകമെമ്ബാടുമുള്ള ഭക്ഷ്യവിഭവങ്ങള്‍ രുചിച്ചുനോക്കാനുള്ള അവസരമാണ് ഫെസ്റ്റിവല്‍.

മേളയുടെ ഭാഗമായി വിവിധ ലുലു ഔട്ട്‍ലറ്റുകളില്‍ സ്പെഷല്‍ കേക്ക് മിക്സിങ്, നീളം കൂടിയ ഷവര്‍മ കട്ടിങ് സെറിമണി എന്നിവ സംഘടിപ്പിച്ചു. ഖുറൈൻ ഔട്ട്‍ലറ്റില്‍ മെഗാ ലോഡഡ് ഫ്രൈഡ്സ് ഇവന്റും നടത്തി. സ്പെഷല്‍ നാടൻതട്ടുകടയും 15 വ്യത്യസ്ത തരം ചായകളും 20 വ്യത്യസ്ത തരം ദോശകളും ഫുഡ്ഫെസ്റ്റിന്‍റെ പ്രത്യേകതകളാണ്. ഏറ്റവും വലിയ ബര്‍ഗര്‍, പിസ്സ, ബിരിയാണി ധമാക്ക എന്നിവയും ഒരുക്കി. പാചക മത്സരം, സ്പെഷല്‍ ഫുഡ് സ്റ്റാള്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Next Post

യു.കെ: യുകെയില്‍ നികുതികള്‍ റെക്കോര്‍ഡ് വര്‍ധനവിലേക്ക്, 1948 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം

Fri Sep 29 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ നികുതികള്‍ റെക്കോര്‍ഡ് വര്‍ധനവിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ സ്റ്റഡീസ് (ഐഎഫ്എസ്) വിശകലനം മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം 2024ല്‍ നടക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പോടെ രാജ്യത്തെ നികുതികള്‍ അടക്കാന്‍ ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 37 ശതമാനം വേണ്ടി വരുമെന്നാണ് ഐഎഫ്എസ് പ്രവചിച്ചിരിക്കുന്നത്.1948 മുതല്‍ ഈ ഒരു അവസ്ഥയുണ്ടായിട്ടില്ലെന്നും ഐഎഫ്എസ് എടുത്ത് കാട്ടുന്നു. ഏറ്റവും […]

You May Like

Breaking News

error: Content is protected !!