യു.കെ: യുകെയില്‍ നികുതികള്‍ റെക്കോര്‍ഡ് വര്‍ധനവിലേക്ക്, 1948 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം

ലണ്ടന്‍: യുകെയില്‍ നികുതികള്‍ റെക്കോര്‍ഡ് വര്‍ധനവിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ സ്റ്റഡീസ് (ഐഎഫ്എസ്) വിശകലനം മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം 2024ല്‍ നടക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പോടെ രാജ്യത്തെ നികുതികള്‍ അടക്കാന്‍ ദേശീയ വരുമാനത്തിന്റെ ഏതാണ്ട് 37 ശതമാനം വേണ്ടി വരുമെന്നാണ് ഐഎഫ്എസ് പ്രവചിച്ചിരിക്കുന്നത്.1948 മുതല്‍ ഈ ഒരു അവസ്ഥയുണ്ടായിട്ടില്ലെന്നും ഐഎഫ്എസ് എടുത്ത് കാട്ടുന്നു. ഏറ്റവും ഫലപ്രദമായ നികുതി വെട്ടിക്കുറയ്ക്കല്‍ തങ്ങള്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് ഐഎഫ്എസിന്റെ റിപ്പോര്‍ട്ടിനോട് ട്രഷറി വക്താവ് പ്രതികരിച്ചിരിക്കുന്നത്. 2010 മുതല്‍ മൂന്ന് മില്യണോളം പേരെ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നികുതി നല്‍കേണ്ടുന്ന വ്യക്തിഗതി പരിധി ഉയര്‍ത്തിയാണിത് സാധ്യമാക്കിയതെന്നുമാണ് ട്രഷറി വക്താവ് വിശദീകരിക്കുന്നത്. എന്നാല്‍ 2019ന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം 100 ബില്യണ്‍ പൗണ്ട് അധികമായി നികുതിയായി പിരിച്ചെടുക്കുമെന്നാണ് ഐഎഫ്എസ് പറയുന്നത്.

അടുത്ത മാസം നടക്കുന്ന സര്‍ക്കാരിന്റെ ഓട്ടം സ്റ്റേറ്റ്മെന്റ് സമയത്ത് നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ടിന് മേല്‍ ചില ടോറി എംപിമാര്‍ സമ്മര്‍ദം ചെലുത്തി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ടാക്സ് വെട്ടിക്കുറയ്ക്കുകയെന്നത് നിലവില്‍ അസാധ്യമായ കാര്യമാണെന്നാണ് ഹണ്ട് വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ടോറി പാര്‍ട്ടിയുടെ കോണ്‍ഫറന്‍സില്‍ വച്ച് ഐഎഫ്എസിന്റെ പ്രസ്തുത വിശകലനം പ്രസിദ്ധീകരിക്കുന്നതായിരിക്കും. നികുതി വരുമാനം സര്‍ക്കാര്‍ മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് പ്രസ്തുത വിശകലനത്തില്‍ ഐഎഫ്എസ് എടുത്ത് കാട്ടുന്നത്.ദേശീയവരുമാനത്തിന്റെ നല്ലൊരു നികുതികള്‍ കവര്‍ന്നെടുത്ത് കൊണ്ടിരിക്കുന്ന അവസ്ഥയാണുളളതെന്നും 1940കള്‍ക്ക് ശേഷം ഈ അവസ്ഥ ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും ഐഎഫ്എസ് എടുത്ത് കാട്ടുന്നു.സമീപവര്‍ഷങ്ങളിലായി സര്‍ക്കാര്‍ വിവിധ നികുതികള്‍ കുത്തനെ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി കോര്‍പറേഷന്‍ നികുതി 19 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.കൂടാതെ എനര്‍ജി കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭത്തിന് മേലുള്ള ലെവിയും കുത്തനെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Next Post

ഒമാന്‍: കുറഞ്ഞ നിരക്കുമായി വിമാന കമ്ബനികള്‍ ഇനി രണ്ടുമാസം ശുഭയാത്ര

Sat Sep 30 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: കേരളത്തിലെ ഉത്സവ, സ്കൂള്‍ സീസണുകള്‍ അവസാനിച്ചതോടെ കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്ബനികള്‍. അടുത്ത രണ്ടു മാസങ്ങളില്‍ കേരള സെക്ടറിലേക്ക് സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യയുടെയും ഒമാൻ എയറിന്റെയും വെബ്സൈറ്റുകളില്‍ ഡിസംബര്‍ ആദ്യവാരം വരെ പല ദിവസങ്ങളിലും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. ഇത് കേരള സെക്ടറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാവും. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് യാത്ര […]

You May Like

Breaking News

error: Content is protected !!