കുവൈത്ത്: കല കുവൈത്ത് സാഹിത്യോത്സവ വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കല കുവൈത്ത് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രവാസി മലയാളികള്‍ക്കായി നടന്ന സാഹിത്യ രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു.

‘കേരള വികസനം, സാധ്യതകളും പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരത്തില്‍ സാജു സ്റ്റീഫൻ (കുവൈത്ത്) ഒന്നാം സ്ഥാനം നേടി.

ജോബി ബേബി (കുവൈത്ത്), ലിപി പ്രസീദ് (കുവൈത്ത്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചെറുകഥ രചന മത്സരത്തില്‍ മനോജ് കോടിയത്ത് (ദുബൈ) ഒന്നാം സ്ഥാനവും, ഹുസൈൻ തൃത്താല (ദോഹ), റീനാ സാറാ വര്‍ഗീസ് (കുവൈത്ത്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി.

കവിതാരചന മത്സരത്തില്‍ ഉത്തമൻ കുമാരൻ (കുവൈത്ത്) ഒന്നാം സ്ഥാനവും ജ്യോതിദാസ് നാരായണൻ (കുവൈത്ത്), ടി. ശിഹാബുദ്ദീൻ (ദുബൈ) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി. വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനം ആഗസ്ത് നാലിന് മംഗഫ് കല സെന്ററില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ വിതരണം ചെയ്യുമെന്ന് കല ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: ആയുര്‍വേദ ചികിത്സയ്ക്ക് യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ആയുഷ് വിസ വിഭാഗങ്ങള്‍ - രോഗചികിത്സ, യോഗ, സുഖ ചികിത്സ

Fri Aug 4 , 2023
Share on Facebook Tweet it Pin it Email ആയുഷ് വിസ പദ്ധതിയുമായി ഇന്ത്യ. ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗര്‍ന്മാര്‍ക്ക് ഉള്ളതാണ് ഈ വിസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് സൗകര്യമൊരുങ്ങും. രോഗ ചികിത്സ, സുഖ ചികിത്സ, യോഗ തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. വിസ മാന്വലിലേക്ക് ”ആയുഷ് വിസ” എന്ന ഒരു പുതിയ വിഭാഗം […]

You May Like

Breaking News

error: Content is protected !!