മസ്‌കറ്റ്: ഒമാനില്‍ കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് മൃതദേഹങ്ങള്‍ കൂടി സ്ഥലത്തു നിന്ന് കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ കിണറിന്റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.