ഒമാനില്‍ റോഡില്‍ മണല്‍ക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാന്‍ പോലീസ്.ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
പൊടിക്കാറ്റ് മൂലം റോഡില്‍ ഉണ്ടായിട്ടുള്ള മണല്‍ക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ആദം തുമ്രിത്ത് ഹൈവേയില്‍ ഘബാര്‍ പാലത്തിന് സമീപം മണല്‍ക്കൂനകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. വരുന്ന ഏതാനും ദിവസങ്ങളിലും ഈ മേഖലയില്‍ പൊടിക്കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.