കുവൈത്ത്: വാഹനങ്ങളിലെ രൂപമാറ്റം – പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതും ഉയര്‍ന്നശബ്ദം ഉണ്ടാക്കുന്നതിനായി കൃത്രിമത്വം നടത്തുന്നതും കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ തുടരുന്നു.

പബ്ലിക് സെക്യൂരിറ്റി സെക്ടര്‍, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്, ജനറല്‍ ഡയറക്‌ടറേറ്റ് എന്നിവയാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഫലമായി ശനിയാഴ്ച എക്‌സ്‌ഹോസ്റ്റില്‍ നിന്നുള്ള 133 ശബ്‌ദ ലംഘനങ്ങള്‍ക്കെതിരെ നടപടി എടുത്തു.

71 വാഹനങ്ങള്‍ പിടിച്ചെടുത്തു. നാല് സൈക്കിളുകളും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. ഇത്തരം വാഹനങ്ങളും നിര്‍മാണ ഇടങ്ങളും കണ്ടെത്തുന്നതിനായി പരിശോധന നടന്നുവരുകയാണ്. നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വര്‍ക് ഷോപ്പുകളും ഗാരേജുകളും അടച്ചുപൂട്ടുകയും ചെയ്തു.

Next Post

യു.കെ: `എന്തിനാണവന്‍ എെന്‍റ മക്കളെ കൊന്നത്…'; ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു

Sat Jan 14 , 2023
Share on Facebook Tweet it Pin it Email ബ്രിട്ടനില്‍ കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. രാവിലെ എട്ടിന് നെടുമ്ബാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. തന്‍റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും […]

You May Like

Breaking News

error: Content is protected !!