ഒമാന്‍: ‘ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം’ സുല്‍ത്താന്‍ നാടിന് സമര്‍പ്പിച്ചു

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലുള്ള മന വിലായത്തിലെ ‘ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം’ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നാടിന് സമര്‍പ്പിച്ചു. മ്യൂസിയത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ സുല്‍ത്താന് റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഹമൂദ് അല്‍ കിന്ദി, മ്യൂസിയം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, മ്യൂസിയം പദ്ധതിയുടെ പ്രധാന കമ്മിറ്റി ചെയര്‍മാന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മള വരവേല്‍പാണ് നല്‍കിയത്. മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ വേളയില്‍ അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉപയോഗിച്ചിരുന്ന കാറും സുല്‍ത്താന്‍ നോക്കിക്കണ്ടു. ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയത്തെ കുറിച്ചുള്ള വിഡിയോയും അദ്ദേഹം വീക്ഷിച്ചു.

മ്യൂസിയത്തിന്റെ വാസ്തുവിദ്യാ വശങ്ങളും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമെല്ലാം വിശദീകരിക്കുന്നതായിരുന്നു വിഡിയോ. മ്യൂസിയത്തിന്‍റെ പവിലിയനുകളും മറ്റും സുല്‍ത്താന്‍ സന്ദര്‍ശിച്ചു. മ്യൂസിയത്തിലേക്കുള്ള ആദ്യ പ്രവേശന ടിക്കറ്റും സുല്‍ത്താന് വിതരണം ചെയ്തു. ഇത് മ്യൂസിയത്തിന്‍റെ ശേഖരത്തില്‍ സൂക്ഷിക്കാന്‍ അദ്ദേഹം തിരിച്ചുനല്‍കി. അല്‍ഹജര്‍ പര്‍വതനിരകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മ്യൂസിയം കെട്ടിടം രൂപകല്‍പന ചെയ്തതെന്ന് മ്യൂസിയം ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അല്‍-യക്‌സാന്‍ ബിന്‍ അബ്ദുല്ല അല്‍ ഹരിതി പറഞ്ഞു. മ്യൂസിയത്തിന്റെ പൂര്‍ത്തീകരണത്തിന് നിരന്തരമായ പിന്തുണ നല്‍കിയ സുല്‍ത്താന് അദ്ദേഹം നന്ദി പറഞ്ഞു.

സുല്‍ത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം പകര്‍ന്നുനല്‍കുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരില്‍ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം 18 മുതല്‍

മസ്‌കത്ത്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത ഒമാന്‍ അക്രോസ് ഏജസ് മ്യൂസിയം മാര്‍ച്ച്‌ 18 മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവേശനം അനുവദിക്കും. പ്രധാന ഗേറ്റ്, വിജ്ഞാനകേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്ബതു മുതല്‍ രാത്രി ഒമ്ബതു വരെ തുറക്കും.

റമദാന്‍ കാലത്ത് ഇത് രാവിലെ 10 മുതല്‍ രാത്രി ഒമ്ബതു വരെയായിരിക്കും. സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഒരു റിയാലും പ്രവാസികള്‍ക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികള്‍ അഞ്ചു റിയാല്‍ നല്‍കണം.

Next Post

കുവൈത്ത്: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Tue Mar 14 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. കഷ്ടത അനുഭവിക്കുന്ന മനുഷ്യന് കരുണ ചൊരിയുന്ന ഹൃദയമായിരുന്നു സഗീര്‍ എന്ന് അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ.കെ.എം.എ പ്രസിഡണ്ട് ഇബ്രാഹിം കുന്നില്‍ യോഗം നിയന്ത്രിച്ചു. എ.ന്‍.എ മുനീര്‍ അതിഥികളെ സദസിന് പരിചയപ്പെടുത്തി. സഗീര്‍ അനുസ്മരണ പ്രഭാഷണം ബാബുജി […]

You May Like

Breaking News

error: Content is protected !!