ഒമാൻ: ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു- കനത്ത മഴയ്ക്ക് സാധ്യത

മസ്‌കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത.

ബുധനാഴ്ച വരെ മുസന്ദം, വടക്കന്‍ അല്‍ ബാത്തിന, തെക്കന്‍ അല്‍ ബാത്തിന, മസ്‌കത്ത്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ മേഖലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

Next Post

യു.എ.ഇ: എക്‌സ്‌പോ 2020 ലേക്ക് സൗജന്യ പ്രവേശനം

Wed Dec 1 , 2021
Share on Facebook Tweet it Pin it Email ദുബായ്: എക്‌സ്‌പോ 2020 ലേക്ക് സൗജന്യ പ്രവേശനം. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്. എക്‌സ്‌പോയിലെ മെഗാഷോയില്‍ സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 2 ന് എക്സ്പോയില്‍ സൗജന്യ സന്ദര്‍ശനം നടത്താം. യുഎഇിയുടെ 50 -ാം ദേശീയ ദിനമാണ് ഡിസംബര്‍ രണ്ടിന്. നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ല്‍ അധികം […]

You May Like

Breaking News

error: Content is protected !!