യു.എ.ഇ: എക്‌സ്‌പോ 2020 ലേക്ക് സൗജന്യ പ്രവേശനം

ദുബായ്: എക്‌സ്‌പോ 2020 ലേക്ക് സൗജന്യ പ്രവേശനം. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്.

എക്‌സ്‌പോയിലെ മെഗാഷോയില്‍ സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 2 ന് എക്സ്പോയില്‍ സൗജന്യ സന്ദര്‍ശനം നടത്താം. യുഎഇിയുടെ 50 -ാം ദേശീയ ദിനമാണ് ഡിസംബര്‍ രണ്ടിന്. നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്‌സ്‌പോ വേദി സന്ദര്‍ശിക്കുന്നതിനായുള്ള നവംബര്‍ വീക്ക് ഡേ പാസിന്റെ വില്‍പ്പന വര്‍ധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2022 മാര്‍ച്ച്‌ 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.

Next Post

സൗദി: വിസാ കാലാവധി സൗജന്യമായി നീട്ടി - ആനുകൂല്യം ഇന്ത്യന്‍ പ്രവാസികള്‍ക്കും

Wed Dec 1 , 2021
Share on Facebook Tweet it Pin it Email റിയാദ്: സൗദിയില് ജനുവരിവരെ വിസ കാലവധി നീട്ടിയ ആനുകൂല്യം വിമാന നിരോധനം ഏര്പ്പെടുത്തിയ ഇന്ത്യ ഉള്പ്പെടെ 17 രാജ്യങ്ങളില് നിന്നുള്ള പ്രവാസികള്ക്ക് ലഭിക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. സൗജന്യമായി താമസ വിസ, എക്സിറ്റ്-റീ എന്ട്രി വിസ എന്നിവയാണ് പുതുക്കുക. ഇതിനായി അപേക്ഷകന് ഹാജരാകേണ്ടതില്ല. ഓട്ടോമാറ്റികായാണ് നടപടിക്രമങ്ങള്. വിസ കാലാവധി ജനുവരി 31 വരെ നീട്ടി കഴിഞ്ഞ ദിവസമാണ് […]

You May Like

Breaking News

error: Content is protected !!