യു.കെ: 85 വര്‍ഷത്തിന് ശേഷം ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി

ലണ്ടന്‍: 85 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ബി.ബി.സി അറബിക് റേഡിയോ പ്രക്ഷേപണം നിര്‍ത്തി. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ പ്രോഗ്രാമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് നടപടി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അവതാരകരായ നൂറുദ്ദീന്‍ സൊര്‍ഗി, മഹ്‌മുദ് അല്‍ മുസല്ലിം എന്നിവരാണ് റേഡിയോ പ്രക്ഷേപണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ”ഞങ്ങളുടെ സേവനത്തോടുള്ള നിങ്ങളുടെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഈ അഭിമാനകരമായ യാത്രയുടെ ആണിക്കല്ല് നിങ്ങളാണ്. ഇതൊരു വിടവാങ്ങലല്ല”-അവസാന സന്ദേശത്തില്‍ മുസല്ലിം പറഞ്ഞു.

2013 വരെ യു.കെ വിദേശകാര്യവകുപ്പ് ധനസഹായം നല്‍കിയ ബി.ബി.സി അറബിക് റേഡിയോ അറബ് പ്രക്ഷേപണ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. അറബ് ആഫ്രിക്കന്‍ മേഖലയില്‍ ബ്രിട്ടന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതിലും ബി.ബി.സി റേഡിയോ വലിയ പങ്ക് വഹിച്ചിരുന്നു. കൊളോണിയല്‍ അധിനിവേശം ചെറുത്തതിന് ഒരു 28 കാരനായ ഫലസ്തീന്‍ യുവാവിനെ ബ്രിട്ടീഷ് അധികാരികള്‍ വധിച്ച വാര്‍ത്തയാണ് ബി.ബി.സി അറബിക് റേഡിയോ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അറബിക്, ചൈനീസ്, ഹിന്ദി, പേര്‍ഷ്യന്‍ ഉള്‍പ്പെടെ 10 ഭാഷകളിലെ പ്രക്ഷേപണം നിര്‍ത്തുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ബി.ബി.സി അറിയിച്ചിരുന്നു. 1938 ജനുവരി മൂന്നിനാണ് ഈജിപ്തില്‍ ബി.ബി.സി അറബിക് റേഡിയോ സ്റ്റേഷന്‍ ആരംഭിച്ചത്.

Next Post

ഒമാന്‍: ഒമാനില്‍ താമസസ്ഥലം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടി

Tue Jan 31 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ താമസസ്ഥലം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടി.മത്ര വിലായത്തിലായിരുന്നു ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. നഗരസഭ അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിദേശികളായിരുന്നു ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ആവശ്യമായ ലൈസന്‍സുകള്‍ നേടാതെ നിയമവിരുദ്ധമായായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!