കുവൈത്ത്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ച 74 പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് പബ്ലിക് മോറല്‍ സംരക്ഷകരായ ക്രിമിനല്‍ ഇൻവസ്റ്റിഗേഷൻ വകുപ്പ്.

രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നായി 74 പേരെയാണ് അറസ്റ്റ് ചെയ്തത്. മെഹ്ബൂല, സാല്‍മിയ, ഫഹീല്‍, ഹവൻലി, കൈത്താൻ എന്നിവടങ്ങളില്‍ നിന്നാണ് കൂടുതലായും അറസ്റ്റ് രേഖപ്പെടുത്തിയത്.

18 വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റുകള്‍. പൊതു ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതി‍നായി പ്രതികളെ അധികാരികള്‍ക്ക് കൈമാറിയതായി ക്രിമിനല്‍ ഇൻവസ്റ്റിഗേഷൻ വകുപ്പ് അറിയിച്ചു.

Next Post

യു.കെ: ലണ്ടനിൽ നിന്നും കേരളത്തിലേക്ക് സാഹസിക കാർ യാത്രയുമായി അഞ്ചംഗ സംഘം

Tue Sep 19 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: യൂറോപ്യൻ നാടുകളും പാക്കിസ്ഥാനടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും കടന്ന് കേരളത്തിലേക്ക് ഒരു സാഹസിക കാർ യാത്ര സംഘടിപ്പിക്കുകയാണ് മലയാളികളായ അഞ്ചംഗ സംഘം. ഈ മാസം 17 ന് ലണ്ടനിലെ സ്ട്രാറ്റ്ഫോർഡിൽ നിന്നും ആരംഭിക്കുന്ന യാത്ര യൂറോപ്യൻ നാടുകളിലൂടെ കടന്ന് രണ്ടു മാസമെടുത്താണ് കേരളത്തിലെത്തുക. ഫ്രാൻസ്, ജർമനി, ഗ്രീസ്, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങി 13 രാജ്യങ്ങൾ കടന്നു വേണം […]

You May Like

Breaking News

error: Content is protected !!